ഇടുക്കി:കേരളത്തില്‍ ലോക്ക്ഡൗൺ ആയതോട് തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിന്‍റെ പരിസരപ്രദേശങ്ങളിലേക്ക് അനധികൃതമായി മദ്യമെത്തിക്കാന്‍ ശ്രമം.രഹസ്യമായി ജീപ്പില്‍ മൂന്നാറിലേക്കെത്തിക്കാന്‍ ശ്രമിച്ച ഒമ്പതര ലിറ്റര്‍ മദ്യം ദേവികുളം എക്‌സൈസ് സംഘം പിടിച്ചെടുത്തു.സംഭവത്തില്‍ ഒരാള്‍ എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളില്‍ കേരളത്തില്‍ മദ്യശാലകള്‍ താല്‍ക്കാലികമായി അടഞ്ഞതോടെയാണ് തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി വഴി മൂന്നാറിൽ മദ്യം എത്തിക്കുന്നതെന്ന്. രഹസ്യമായി ജീപ്പില്‍ മൂന്നാറിലേക്കെത്തിക്കാന്‍ ശ്രമിച്ച ഒമ്പതര ലിറ്റര്‍ മദ്യം ദേവികുളം എക്‌സൈസ് സംഘം പിടിച്ചെടുത്തു.
കൂടുതൽ വായനയ്ക്ക്:നെടുങ്കണ്ടത്ത് നടത്തിയ റെയ്‌ഡിൽ 300 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും പിടിച്ചെടുത്തു
അതിര്‍ത്തിയിലൂടെ മദ്യം കടത്തുന്നതായുള്ള ഇടുക്കി ഇന്‍റലിജന്‍സ് ബ്യൂറോയുടെ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ദേവികുളം എക്‌സൈസ് സംഘം വാഹന പരിശോധന നടത്തി മദ്യം പിടിച്ചെടുത്തത്.ഇനിയും ഇത്തരത്തില്‍ മദ്യം കടത്തുന്നതിനായുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചിന്നാര്‍ ചെക്ക് പോസ്റ്റിലുള്‍പ്പെടെ പരിശോധന കര്‍ശനമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചിന്നാര്‍ ചെക്ക് പോസ്റ്റില്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും തദ്ദേശിയമായ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ചില വാഹന ഉടമകള്‍ എതിര്‍പ്പ് ഉയര്‍ത്തുന്നത് പരിശോധനക്ക് തടസ്സം സൃഷ്ടിക്കുന്നതായും സൂചനയുണ്ട്.