ETV Bharat / state

ഇടുക്കിയിലെ സ്വകാര്യ ഭൂമിയിൽ തമിഴ്‌നാടിന്‍റെ അവകാശവാദം; അന്വേഷണം വേണമെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് - SOLAR FENCING PROJECT OF IDUKKI

പതിറ്റാണ്ടുകളായി കർഷകരുടെ കൈവശമുള്ള ഭൂമിയിലാണ് തമിഴ്‌നാട് വനംവകുപ്പ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഉന്നയിക്കുന്ന ആവശ്യം.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്  സ്വകാര്യ ഭൂമിയിൽ തമിഴ്‌നാടിന്‍റെ അവകാശവാദം  സോളാർ ഫെൻസിങ് പദ്ധതി  തമിഴ്‌നാട് വനംവകുപ്പ്  tamilnadu forest department  tamilnadu RESTRICTED SOLAR FENCING PROJECT  SOLAR FENCING PROJECT OF IDUKKI  Nedunkandam gram panchayat
ഇടുക്കിയിലെ സ്വകാര്യ ഭൂമിയിൽ തമിഴ്‌നാടിന്‍റെ അവകാശവാദം; അന്വേഷണം വേണമെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
author img

By

Published : Oct 10, 2022, 3:14 PM IST

ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലയിലെ സ്വകാര്യ ഭൂമിയിൽ തമിഴ്‌നാട് വനംവകുപ്പ് അവകാശമുന്നയിച്ചതിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. അണക്കരമെട്ടിൽ കാട്ടാന ശല്യം തടയുന്നതിനായി നടപ്പിലാക്കുന്ന സോളാർ ഫെൻസിങ് പദ്ധതി കഴിഞ്ഞ ദിവസം തമിഴ്‌നാട് വനംവകുപ്പ് തടഞ്ഞിരുന്നു. പദ്ധതി നടപ്പിലാക്കുന്ന ഭൂമി തമിഴ്‌നാടിന്‍റേതാണെന്ന വാദമുന്നയിച്ചായിരുന്നു തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി.

ഇടുക്കിയിലെ സ്വകാര്യ ഭൂമിയിൽ തമിഴ്‌നാടിന്‍റെ അവകാശവാദം; അന്വേഷണം വേണമെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്

പാറത്തോട് വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശത്ത് റവന്യു വകുപ്പിന്‍റെ നേതൃത്വത്തിൽ സർവ്വേ നടത്തിയ ശേഷമായിരുന്നു ഫെൻസിങ് നിർമാണം ആരംഭിച്ചത്. കര്‍ഷകരുടെ സമ്മത പത്രം വാങ്ങിയായിരുന്നു നിര്‍മാണം. തമിഴ്‌നാട് വനമേഖലയില്‍ നിന്നും കേരളത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളായ അണക്കരമെട്ട്, പുഷ്‌പകണ്ടം, തേവാരം മെട്ട് പ്രദേശങ്ങളിലേക്ക് കാട്ടാന കൂട്ടം കടക്കുന്നത് തടയുന്നതിനായാണ് സോളാര്‍ ഫെന്‍സിങ് ഒരുക്കുന്നത്.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതി രണ്ട് ഘട്ടമായാണ് ഒരുക്കുന്നത്. തേവാരംമെട്ടില്‍ 1300 മീറ്ററോളം ദൂരത്തില്‍ ഫെന്‍സിങ് സ്ഥാപിച്ചിരുന്നു. അണക്കരമെട്ടില്‍ 1600 മീറ്റര്‍ ദൂരത്തിലാണ് ഫെന്‍സിംഗ് സ്ഥാപിയ്ക്കുക. ഇതിന്‍റെ നിർമാണം പുരോഗമിയ്ക്കുന്നതിനിടെയാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി തടഞ്ഞത്. 60 വര്‍ഷത്തിലധികമായി പാറതോട് വില്ലേജില്‍ ഉള്‍പ്പെടുന്ന ഇളങ്കോവന്‍റെ കുടുംബ വകയായി കുത്തകപാട്ട വ്യവസ്ഥയിൽ കൈവശം ഉള്ള ഭൂമിയിലെ നിർമാണമാണ് തമിഴ്‌നാട് തടഞ്ഞത്.

കാലങ്ങളായി കൈവശം ഇരിക്കുന്ന ഭൂമിയ്ക്ക് തമിഴ്‌നാട് അവകാശവാദം ഉന്നയിച്ചതോടെ ആശങ്കയിലാണ് കര്‍ഷകര്‍. സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഉന്നയിക്കുന്ന ആവശ്യം. ഫെൻസിങ് തടഞ്ഞത് സംബന്ധിച്ച് ജില്ല കലക്‌ടർക്ക് റിപ്പോർട്ട് നൽകുമെന്നും നെടുങ്കണ്ടം പഞ്ചായത്തിൽ നിന്നും പരാതി ലഭിയ്ക്കുന്ന മുറയ്ക്ക് പരിശോധന നടത്തുമെന്നും തഹസിൽദാർ അറിയിച്ചു.

സംഭവ ദിവസം തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കയ്യേറ്റം ചെയ്‌തതായി സ്ഥലം ഉടമയായ ഇളങ്കോവന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ഇളങ്കോവന്‍ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി.

Read More: ഇടുക്കിയില്‍ സോളാര്‍ ഫെന്‍സിങ് പദ്ധതി തടഞ്ഞ് തമിഴ്‌നാട്; സ്ഥലം ഉടമയ്‌ക്ക് വനം വകുപ്പിന്‍റെ ഭീഷണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.