ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ബലപ്പെടുത്തുന്ന ജോലികള്‍ പൂർത്തിയായാൽ ജലനിരപ്പ് ഉയർത്താൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീർശെല്‍വം. ഡാമില്‍ നിന്നും കൃഷി ആവശ്യത്തിനുള്ള വെള്ളം തുറന്നുവിടുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു പനീര്‍ശെല്‍വം.
കൃഷിക്കായി സെക്കന്‍റില്‍ 300 ഘനയടി വെള്ളം 120 ദിവസത്തേക്കാണ് തുറന്നുവിട്ടിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നാൽ കൂടുതൽ വെള്ളം തുറന്ന് വിടും. തേനി ജില്ലയിലെ 14707 ഏക്കർ സ്ഥലത്തെ കൃഷിക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. പ്രത്യേക പൂജകൾക്ക് ശേഷമാണ് ഷട്ടർ തുറന്നത്. പനീർശെൽവത്തോടൊപ്പം മകൻ ഒപി രവീന്ദ്രനാഥ് എംപി, കർഷക പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങുകളില്‍ പങ്കെടുത്തു.