ഇടുക്കി: ഇടുക്കി പൈനാവ് എഞ്ചിനീറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പിടിയിൽ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിഖിൽ പൈലിയാണ് പൊലീസ് പിടിയിലായത്.
എറണാകുളത്തേക്കുള്ള ബസിൽ യാത്ര ചെയ്യവേ കരിമണലിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പൈനാവ് എഞ്ചിനീറിങ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിലാണ് തളപ്പറമ്പ് സ്വദേശിയും ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർഥിയുമായ ധീരജിന് കുത്തേറ്റത്. ഉടൻ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരിക്കേറ്റ മറ്റ് വിദ്യാർഥികൾ അപകടനില തരണം ചെയ്‌തു. അനിശ്ചിത കാലത്തേക്ക് ഇടുക്കി എഞ്ചിനീറിങ് കോളജ് അടച്ചതായി കോളജ് അധികൃതർ അറിയിച്ചു. മേഖലയിൽ സംഘർഷ സാധ്യത തുടരുകയാണ്.
Also Read: ഇടുക്കി എഞ്ചിനിയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു