ETV Bharat / state

ലോൺ നിഷേധിച്ചു; ബാങ്കില്‍ യുവാവിന്‍റെ ആത്മഹത്യ ശ്രമം - ആത്മഹത്യ ശ്രമം

പടമുഖം സ്വദേശി അജീഷ് ജോർജാണ് ബാങ്കില്‍ കൈമുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്.

Suicide attempt by young man inside bank after denying loan  Suicide attempt  Suicide  denying loan  loan denied  loan  ലോൺ നിഷേധിച്ചു  ആത്മഹത്യ ശ്രമം  ആത്മഹത്യ
ലോൺ നിഷേധിച്ചു; മനോവിഷമത്തിൽ ബാങ്കിനുള്ളിൽ യുവാവിന്‍റെ ആത്മഹത്യ ശ്രമം
author img

By

Published : Sep 10, 2021, 10:25 PM IST

ഇടുക്കി: ലോൺ നിഷേധിച്ചതിൽ മനംനൊന്ത് യുവാവ് ബാങ്കില്‍ ആത്മഹത്യക്ക് ശ്രമിച്ചു. മുരിക്കാശ്ശേരി സർവീസ് സഹകരണ ബാങ്കിലാണ് സംഭവം. പടമുഖം സ്വദേശി അജീഷ് ജോർജാണ് ബാങ്കില്‍ കൈമുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്.

വെള്ളിയാഴ്‌ച വൈകിട്ട് ബാങ്ക് അടക്കുന്നതിന് മുൻപാണ് ബാങ്കിനുള്ളിൽ സംഭവങ്ങൾ അരങ്ങേറിയത്. അജീഷ് മാസങ്ങളായി ലോൺ ലഭിക്കുന്നതിനായി ബാങ്കിൽ കയറി ഇറങ്ങുകയായിരുന്നു. ഓരോ തവണയും കൂടുതൽ രേഖകൾ ബാങ്ക് അധികൃതർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ലോൺ ലഭിക്കുന്നതിന് വേണ്ട രേഖകൾ എല്ലാം ബാങ്കിൽ ഹാജരാക്കുകയും ലോൺ നൽകാം എന്ന് ബാങ്ക് ഭരണസമിതി ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു.

ലോൺ നിഷേധിച്ചു; മനോവിഷമത്തിൽ ബാങ്കിനുള്ളിൽ യുവാവിന്‍റെ ആത്മഹത്യ ശ്രമം

എന്നാൽ ബാങ്കിൽ നിന്നും സെക്രട്ടറി വിളിച്ച് ലോൺ തരുവാൻ സാധിക്കില്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് ബാങ്കിനുള്ളിൽ അജീഷ് കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അജീഷിനെതിരെ ആത്മഹത്യ ശ്രമത്തിന് പൊലീസ് കേസ് എടുത്തു.

Also Read: WIPR എട്ടിന് മുകളിലായാല്‍ നിയന്ത്രണം കടുപ്പിക്കും; കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.