ഇടുക്കി : നെടുങ്കണ്ടം കല്ലാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നു. നെടുങ്കണ്ടം ആലുമൂട്ടില്‍ വീട്ടില്‍ നസീര്‍-സലീന ദമ്പതികളുടെ മകന്‍ അജ്‌മലിനെയാണ് (13) തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെ കാണാതായത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. സ്വതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം കല്ലാര്‍ സമീപം പതിഞ്ചില്‍പടിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു.
Also Read: ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി; കാണാതായത് ഓഗസ്റ്റ് അഞ്ചിന്
കുളിക്കാന്‍ ഇറങ്ങുന്നതിനിടെ അജ്‌മല്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സുഹൃത്തുകള്‍ പുഴയില്‍ ഇറങ്ങി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പ്പെട്ടു. നെടുങ്കണ്ടം ഗവണ്‍മെന്റ് എച്ച്‌സിയില്‍ ഏട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. നെടുങ്കണ്ടം ഹില്‍ഡാപടിയില്‍ ഷാര്‍ജ എന്ന സ്ഥാപനം നടത്തി വരികയാണ് പിതാവ്. ആസിഫ്, അന്‍സില്‍ എന്നിവരാണ് സഹോദരങ്ങള്‍. സംഭവസ്ഥലത്തെത്തിയ എന്നിവരുടെ നേതൃത്വത്തില്‍ കല്ലാര്‍ പുഴയില്‍ തെരച്ചില്‍ നടത്തുകയാണ്.