ഇടുക്കി: ചിത്രരചനയില്‍ വേഗത ക്കൊണ്ട് അത്ഭുതം സൃഷ്‌ടിക്കുകയാണ് ഇടുക്കി ബാലഗ്രാം സ്വദേശിയായ നിസു സൂസന്‍ ഫിലിപ്പ്. ഒരു മണിക്കൂര്‍ കൊണ്ട് അമ്പതിലധികം പ്രശസ്‌തരുടെ ചിത്രങ്ങൾ ഈ മിടുക്കി വരച്ച് തീര്‍ക്കും. പെന്‍സിലും മാര്‍ക്കറും ഉപയോഗിച്ച് വെള്ള കടലാസില്‍ നിസു കോറിയിടുന്ന കറുത്ത വരകള്‍ അതി വേഗത്തിലാണ് വിസ്‌മയം ജനിപ്പിക്കുന്ന ചിത്രങ്ങളായി പിറവിയെടുക്കുന്നത്.
തൂക്കുപാലം പനയ്‌ക്കൽ ഫിലിപ്പിന്‍റെയും സൂസന്‍റെയും മകളായ നിസു ചെറുപ്പം മുതല്‍ ചിത്ര രചനയില്‍ സജീവമായിരുന്നു. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് നിസു വേഗ വരയുടെ പാഠങ്ങള്‍ പഠിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ഷാരൂഖ് ഖാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി പ്രശസ്‌തരുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് നിസു പൂര്‍ത്തീകരിക്കുക.
ഒരു ചെറു ചിത്രം വരയ്‌ക്കുന്നതിന് പരമാവധി ഒന്നര മിനിറ്റാണ് സമയം എടുക്കുക. തൂക്കുപാലം വിജയമാതാ സ്‌കൂളിൽ നിന്നും എസ്‌എസ്‌എല്‍സിയിൽ മികച്ച വിജയം നേടി പ്ലസ് വണ്‍ പഠനത്തിനായി കാത്തിരിക്കുന്ന നിസു ചിത്രരചനയിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.
also read: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക് വായകൊണ്ട് ചിത്രം രചിച്ച് ജ്യോത്സന