ഇടുക്കി: ഓണ തിരക്ക് വർധിച്ചതോടെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. ഇതിനായി ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും യാത്ര ചെയ്യുന്നവരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമായിരിക്കും കടത്തി വിടുക. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കേറ്റോ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റോ ഇല്ലാതെ എത്തുന്നവരെ അതിര്‍ത്തിയില്‍ നിന്ന് മടക്കി അയക്കും. പൊലീസിന്‍റെ നേതൃത്വത്തില്‍ കമ്പംമെട്ട്, ബോഡിമെട്ട്, കുമളി, ചിന്നാര്‍ ചെക്ക് പോസ്റ്റുകളില്‍ ശക്തമായ പരിശോധനയാണ് നടത്തുന്നത്. പ്രധാന സമാന്തര പാതകളായ രാമക്കല്‍മേട്, തേവാരംമെട്ട്, ചതുരംഗപ്പാറ തുടങ്ങിയ പ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.
ഓണം സീസണില്‍ വിനോദ സഞ്ചാരികള്‍ കൂടുതല്‍ എത്തുവാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ കൂടവും കര്‍ശന നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ വിവിധ സ്ഥാപനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഓണം ലക്ഷ്യം വച്ച് തമിഴ്‌നാട്ടില്‍ നിന്നും വ്യാജ മദ്യം കടന്ന് വരാന്‍ സാധ്യതയുള്ളതിനാല്‍ എക്‌സൈസും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ALSO READ: കലാഭംഗിയും ഐതിഹ്യ പശ്ചാത്തലവും നിറഞ്ഞ ഓണവില്ല് നിർമ്മാണവും സമർപ്പണവും എങ്ങനെയെന്നറിയാം