ETV Bharat / state

Stray Dog Attack |തെരുവുനായ ശല്യം രൂക്ഷം; വെൺമണിയില്‍ അഞ്ചാം ക്ലാസുകാരനെ കടിച്ച് പരിക്കേല്‍പ്പിച്ചു

വെൺമണിയിൽ പത്തുവയസുകാരനെ തെരുവുനായ ആക്രമിച്ചു. ഓടിക്കൂടിയ ആളുകൾ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stray Dog Attack idukki Kanjikkuzhi  Stray Dog Attack  idukki Kanjikkuzhi  idukki Kanjikkuzhi venmani  kanjikkuzhi stray dog attack  dog attack  കുഞ്ഞിനെ പട്ടി കടിച്ചു  ഇടുക്കി കഞ്ഞിക്കുഴി  ഇടുക്കി കഞ്ഞിക്കുഴി തെരുവുനായ ശല്യം  തെരുവുനായ ശല്യം  അഞ്ചാം ക്ലാസുകാരനെ തെരുവുനായ കടിച്ചു  അഞ്ചാം ക്ലാസുകാരനെ പട്ടി കടിച്ചു  വെൺമണി തെരുവുനായ ശല്യം  ട്യൂഷന് പോയ കുട്ടിയെ തെരുവുനായ ആക്രമിച്ചു  വെൺമണി  പത്തുവയസുകാരനെ തെരുവുനായ ആക്രമിച്ചു
Stray Dog Attack
author img

By

Published : Jul 15, 2023, 2:48 PM IST

ഇടുക്കി : കഞ്ഞിക്കുഴി വെൺമണിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പത്തു വയസുകാരനെ തെരുവുനായ കടിച്ചു. പരിക്കേറ്റ കുട്ടിയെ തൊടുപുഴ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദ്യ തവണ നല്‍കേണ്ട പ്രതിരോധ കുത്തിവയ്‌പ്പ് മാത്രം നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയായിരുന്നു.

പിന്നീട് രാത്രിയോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിൽ എത്തിച്ച്‌ രണ്ടാം ഘട്ട പ്രതിരോധ കുത്തിവയ്‌പ് നല്‍കി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ വെണ്‍മണി കുളമ്പള്ളിയില്‍ സിജോയുടെ മകൻ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഡിലീഷിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വെണ്‍മണി ജംഗ്ഷനു സമീപത്ത് വച്ചായിരുന്നു സംഭവം.

സ്‌കൂള്‍ വിട്ട് വന്നതിനു ശേഷം ട്യൂഷനുപോയ ഡിലീഷും സഹോദരങ്ങളും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് മുന്നിലായി നടന്നു പോയ ഡിലീഷിനെ തെരുവുനായ ആക്രമിച്ചത്. നായ കടിച്ചതിനു പിന്നാലെ കൂടുതല്‍ നായകള്‍ കുട്ടിയ്ക്കു നേരെ ഓടിയടുത്തു.

നിലവിളി കേട്ട് വെണ്‍മണി ജംഗ്ഷനിലുണ്ടായിരുന്നവര്‍ ഓടിയെത്തി നായ്ക്കളെ തുരത്തിയാണ് കുട്ടിയെ രക്ഷപെടുത്തിയത്. പിന്നീട് ജീപ്പില്‍ ഡിലീഷിനെ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാല്‍ ആദ്യ ഡോസിനു ശേഷം രണ്ടാം ഡോസിനുള്ള മരുന്നില്ലാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകുകയായിരുന്നുവെന്ന് പിതാവ് സിജോ പറഞ്ഞു.

കഞ്ഞിക്കുഴി പഞ്ചായത്തിലെ 16-ാം വാര്‍ഡിലുള്‍പ്പെടുന്ന വെണ്‍മണി ജംഗ്ഷനിലും പരിസരങ്ങളിലും തെരുവു നായ ശല്യം രൂക്ഷമാണെന്നും കുട്ടികളെ സ്‌കൂളില്‍ വിടാൻ പോലും ഭയമാണെന്നും നാട്ടുകാര്‍ പറയുന്നു.

കോഴിക്കോട് തെരുവുനായ ശല്യം രൂക്ഷമായതോടെ ആറ് സ്‌കൂളുകൾക്ക് അവധി : കോഴിക്കോട് കൂത്താളി ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ മേഖലയിലെ ആറ് വിദ്യാലയങ്ങള്‍ക്ക് അവധി നൽകിയിരുന്നു. സ്‌കൂളുകൾ കൂടാതെ, അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും തെരുവുനായ ശല്യത്തെ തുടർന്ന് നിർത്തിവച്ചു.

ജൂലൈ 9ന് കൂത്താളിയിൽ അഞ്ച് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഈ സാഹചര്യത്തിലാണ് ജൂൺ 10ന് അവധി പ്രഖ്യാപിച്ചത്.

More read : Kozhikode | തെരുവുനായ ആക്രമണം: 6 സ്‌കൂളുകൾക്ക് അവധി നൽകി കൂത്താളി പഞ്ചായത്ത്

കണ്ണൂർ തളിപറമ്പിലും തെരുവ് നായയുടെ അക്രമം രൂക്ഷം : ജൂലൈ 13ന് തളിപറമ്പ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് ഒരു സ്‌ത്രീ ഉൾപ്പെടെ നാല് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. തളിപറമ്പ കപ്പാലത്തെ സി ജാഫർ, തൃച്ചംബരം സ്വദേശി എസ് മുനീർ, പട്ടുവം സ്വദേശി പി വി വിനോദ് എന്നിവരെയും ഒരു സ്‌ത്രീയെയുമാണ് തെരുവ് നായ ആക്രമിച്ചത്.

തുടർന്ന് നാല് പേരെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ 2023 ജൂൺ മാസം കണ്ണൂർ മുഴിപ്പിലങ്ങാടിയിൽ 13-കാരൻ തെരുവ് നായ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സംസാര ശേഷിയില്ലാത്ത നിഹാൽ എന്ന കുട്ടിയാണ് തെരുവ് നായ ആക്രമണത്തിൽ കൊലപ്പെട്ടത്.

കളിക്കാൻ പോയ നിഹാൽ ഏറെ വൈകിയും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം വീടിന് 300 മീറ്റർ അകലെ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ശരീരമാസകലം കടിയേറ്റ നിലയിലായിരുന്നു.

More read : തളിപറമ്പിൽ തെരുവ് നായ അക്രമം; നാല് പേർക്ക് കടിയേറ്റു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.