ETV Bharat / state

പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ താരമായി ആരോഗ്യ പ്രവര്‍ത്തക - idukki district news

തൊടുപുഴ പുറരപ്പുഴയിലെ ആരോഗ്യകേന്ദ്രത്തില്‍ നഴ്‌സിങ് അസിസ്റ്റന്‍റായ സാലിയാണ് ശബ്‌ദമാധുര്യം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഇടുക്കി  ഇടുക്കി ജില്ലാ വാര്‍ത്തകള്‍  health worker later turn in to singer  idukki  idukki latest news  idukki district news  പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ താരമായി ആരോഗ്യ പ്രവര്‍ത്തക
പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ താരമായി ആരോഗ്യ പ്രവര്‍ത്തക
author img

By

Published : Apr 10, 2021, 4:33 PM IST

Updated : Apr 10, 2021, 7:32 PM IST

ഇടുക്കി: പാട്ടുപാടി സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുയാണ് തൊടുപുഴ പുറരപ്പുഴ ആരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് അസിസ്റ്റന്‍റ് സാലി. പി സുശീലയുടെയും എസ് ജാനകിയുടെയും പാട്ടുകള്‍ പിന്നണിയില്ലാതെ ആലപിച്ചാണ് ശബ്‌ദ മാധുര്യത്താല്‍ സാലി ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്. ജില്ലയിലെ കുടിയേറ്റ ഗ്രാമമായ ആനച്ചാല്‍ മുതുവാക്കുടി സ്വദേശിയാണ് സാലി.

ചെറുപ്പത്തില്‍ റേഡിയോയിലൂടെ കേട്ട ചലച്ചിത്ര ഗാനങ്ങളിലൂടെയാണ് സുശീലാമ്മയുടേയും ജാനകിയമ്മയുടേയും മാധുരിയുടേയുമെല്ലാം പാട്ടുകളോട് പ്രണയം തുടങ്ങിയത്. ഒഴിവു സമയങ്ങളില്‍ പാടുന്നത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കളാണ് സോഷ്യല്‍ മീഡിയയുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ നിര്‍ദേശിച്ചത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് സാലി.

പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ താരമായി ആരോഗ്യ പ്രവര്‍ത്തക

പുതുമ നഷ്‌ടപ്പെടാത്ത പഴയ പാട്ടുകളാണ് സാലിക്ക് കൂടുതലിഷ്ടം. സംഗീതം ശാസ്ത്രീയമായി പഠിക്കണമെന്ന ചെറുപ്പം മുതലുള്ള മോഹം സാലിയുടെ ഉള്ളില്‍ ഇന്നുമുണ്ട്. കവിതകളെയും സാലി ചേര്‍ത്തുപിടിക്കുന്നു. സാലിയുടെ കവിതകള്‍ക്ക് ഫേസ്ബുക്കില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വന്തം കവിതകള്‍ പ്രസിദ്ധീകരിക്കണമെന്നും ആലപിച്ച് പുറത്തിറക്കണമെന്നുമാണ് സാലിയുടെ ആഗ്രഹം.

Last Updated : Apr 10, 2021, 7:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.