ETV Bharat / state

പൂപ്പാറയ്ക്ക് ആശ്വാസമാകും; ദേശീയപാത നിര്‍മ്മാണം പുനരാരംഭിച്ചു

ഇടുങ്ങിയ ടൗണ്‍ ഒഴിവാക്കി ഹാരിസൺ മലയാളം  കമ്പനിയുടെ  സ്ഥലത്തുകൂടി പന്നിയാര്‍ പുഴയ്ക്ക് കുറുകെ പുതിയപാലം നിര്‍മ്മിച്ച് റോഡ് നിര്‍മ്മിക്കുന്നതിനായിരുന്നു പദ്ധതി.

സ്റ്റേ ഓഡര്‍ നീങ്ങി പൂപ്പാറയില്‍ ദേശീയപാത നിര്‍മ്മാണം പുനരാരംഭിച്ചു
സ്റ്റേ ഓഡര്‍ നീങ്ങി പൂപ്പാറയില്‍ ദേശീയപാത നിര്‍മ്മാണം പുനരാരംഭിച്ചു
author img

By

Published : Jan 6, 2020, 9:22 PM IST

ഇടുക്കി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നവീകരണം നടത്തുന്ന ദേശീയപാത എണ്‍പത്തിയഞ്ചില്‍ സ്റ്റേ മാറിയതോടെ നിർമാണം പുനരാരംഭിച്ചു. ഇടുങ്ങിയ ടൗണ്‍ ഒഴിവാക്കി ഹാരിസൺ മലയാളം കമ്പനിയുടെ സ്ഥലത്തുകൂടി പന്നിയാര്‍ പുഴയ്ക്ക് കുറുകെ പുതിയപാലം നിര്‍മ്മിച്ച് റോഡ് നിര്‍മ്മിക്കുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ ഹാരിസൺ കമ്പനി സ്റ്റേ വാങ്ങിയതിനെ തുടര്‍ന്ന് പൂപ്പാറയ്ക്ക് സമീപമാണ് നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചിരുന്നത്.

സ്റ്റേ ഓഡര്‍ നീങ്ങി പൂപ്പാറയില്‍ ദേശീയപാത നിര്‍മ്മാണം പുനരാരംഭിച്ചു

382 കോടി ചെലവില്‍ തുടങ്ങിയ ദേശീയപാത നിര്‍മ്മാണം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശ്, ഇടുക്കി എം പി ഡീന്‍കുര്യാക്കോസ് എന്നിവര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തുകയും ഉപാധികളോടെ റോഡ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടു നല്‍കുകയുമായിരുന്നു. ചർച്ച ഫലം കണ്ടതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുകയും ചെയ്തു. പുതിയ പാലം നിര്‍മ്മിച്ച് റോഡ് ഗതിമാറ്റി നിര്‍മ്മിക്കുന്നതോടെ കാലങ്ങളായുള്ള പൂപ്പാറ ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരം കാണാന്‍ കഴിയും.

Intro:സ്റ്റേ ഓഡര്‍ നീങ്ങി പൂപ്പാറയില്‍ ദേശീയപാത നിര്‍മ്മാണം പുനരാരംഭിച്ചു. പാലം പൂപ്പാറയില്‍ ഹാരിസൺ മലയാളം   കമ്പനിയുടെ സ്ഥലത്തുകൂടി റോഡ് നിര്‍മ്മിക്കുന്നതിനെതിരേ കമ്പനി സ്റ്റേ വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി ജില്ലാ കളക്ടര്‍, എം പി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപാതികളോടെ കമ്പനി സഥലം വിട്ടു നല്‍കിയത്. Body:ദേശീയപാത വികസനത്തിന്റെ ഭാഗമായി മുന്നൂറ്റി എണ്‍പത്തിരണ്ട് കോടി രൂപാ മുടക്കി നവീകരണം നടത്തുന്ന ദേശീയപാത എണ്‍പത്തിയഞ്ചില്‍ പൂപ്പാറയ്ക്ക് സമീപമാണ് കമ്പനി സ്റ്റേ വാങ്ങിയതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചിരുന്നത്. ഇടുങ്ങിയ ടൗണ്‍ ഒഴിവാക്കി. ഹാരിസൺ മലയാളം  കമ്പനിയുടെ  സ്ഥലത്തുകൂടി പന്നിയാര്‍ പുഴയ്ക്ക് കുറുകെ പുതിയപാലം നിര്‍മ്മിച്ച് റോഡ് നിര്‍മ്മിക്കുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ ഇതിനെതിരേ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും നിര്‍മ്മാണത്തിന് സ്റ്റേ ഏര്‍പ്പെടുത്തുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശ് ,ഇടുക്കി എം പി ഡീന്‍കുര്യാക്കോസ് എന്നിവര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തുകയും ഉപാതികളോടെ റോഡ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടു നല്‍കുകയുമായിരുന്നു. ചർച്ച ഫലം കണ്ടതോടെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുകയും ചെയ്തു. 
ബൈറ്റ്..രാജ്കുമാര്‍..കരാര്‍ കമ്പനി ജീവനക്കാരന്‍..Conclusion:പുതിയ പാലം നിര്‍മ്മിച്ച്  റോഡ് ഗതിമാറ്റി നിര്‍മ്മിക്കുന്നതോടെ കാലങ്ങളായുള്ള പൂപ്പാറ ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരം കാണാന്‍ കഴിയും.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.