ഇടുക്കി: ഏലം മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക ഉന്നമനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന പാത ഉപരോധം. കര്‍ഷക കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് കമ്പംമെട്ടില്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചത്. ഏലത്തിന് 2000 രൂപ തറ വില നിശ്ചയിക്കുക, വളം കീടനാശിനി വില വര്‍ദ്ധനവ് പിന്‍വലിക്കുക, ബഫര്‍ സോണില്‍ നിന്നും ജനവാസ, കാര്‍ഷിക മേഖലകളെ പൂര്‍ണമായും ഒഴിവാക്കുക എന്നിവ ആവശ്യപ്പെട്ടായിരുന്നു സമരം. പാത ഉപരോധം ഡിസിസി മുന്‍ പ്രസിഡന്റും കെപിസിസി സെക്രട്ടറിയുമായ ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കമ്പംമെട്ടില്‍ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു - കര്‍ഷക ആത്മഹത്യകള്‍
ഏലത്തിന് 2000 രൂപ തറ വില നിശ്ചയിക്കുക, വളം കീടനാശിനി വില വര്‍ദ്ധനവ് പിന്‍വലിക്കുക, ബഫര്‍ സോണില്‍ നിന്നും ജനവാസ, കാര്‍ഷിക മേഖലകളെ പൂര്‍ണമായും ഒഴിവാക്കുക എന്നിവ ആവശ്യപ്പെട്ടായിരുന്നു സമരം