ETV Bharat / state

മന്ത്രി എം.എം മണി പങ്കെടുത്ത പരിപാടിയില്‍ കണ്ണീരോടെ കുരുന്ന്

നെടുങ്കണ്ടം ചേമ്പളത്ത് നടന്ന ചടങ്ങിനിടെയാണ് കൊച്ചു കുട്ടിയടക്കമുള്ള കുടുംബം മന്ത്രിയുടെ അടുത്ത് എത്തിയത്

mm mani news  idukki news  idukki mm mani news  small girl crying infront of mani  മണി പങ്കെടുത്ത പരിപാടിയില്‍ കണ്ണീരോടെ കുരുന്ന്  എം.എം മണി വാർത്ത  ഇടുക്കി എം.എം മണി വാർത്ത  ഇടുക്കി വാർത്ത  ഇടുക്കി കുടിവെള്ള പദ്ധതി ഉദ്ഘാടനം
മന്ത്രി എം.എം മണി പങ്കെടുത്ത പരിപാടിയില്‍ കണ്ണീരോടെ കുരുന്ന്
author img

By

Published : Feb 24, 2021, 12:30 AM IST

Updated : Feb 24, 2021, 12:38 AM IST

ഇടുക്കി: വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പങ്കെടുത്ത പരിപാടിയില്‍ കണ്ണീരോടെ കുരുന്ന്. "എന്‍റെ പപ്പയെ പൊലിസ് കൊണ്ടു പോയി, എവിടാന്ന് അറിയില്ല," എന്നായിരുന്നു കുട്ടി മന്ത്രിയോട് പറഞ്ഞത്. വസ്‌തു തര്‍ക്കവുമായി ബന്ധപെട്ട കൈയാങ്കളിയെ തുടര്‍ന്നാണ് ചേമ്പളം സ്വദേശിയായ പുത്തന്‍പുരയ്ക്കല്‍ സജിനെ പൊലിസ് അറസ്റ്റ് ചെയ്‌തത്.

മന്ത്രി എം.എം മണി പങ്കെടുത്ത പരിപാടിയില്‍ കണ്ണീരോടെ കുരുന്ന്

ഭൂമി തങ്ങളുടേതാണെന്നും സര്‍ക്കാര്‍ ഭൂമിയാണെന്ന് വരുത്തി തീര്‍ക്കാന്‍ അയല്‍വാസി മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപെട്ട് ചേമ്പളത്ത് എത്തിയ മന്ത്രിക്ക് മുന്‍പിലാണ് സജിന്‍റെ മകൾ റോസ് കരഞ്ഞുകൊണ്ട് എത്തിയത്. പപ്പയെ വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന് കുട്ടി മന്ത്രിയോട് ആവശ്യപെട്ടു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചേമ്പളത്ത് കൈയാങ്കളി നടക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. തര്‍ക്കം മധ്യസ്ഥതിയിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ് തങ്ങളെ അയല്‍വാസി വിളിച്ച് വരുത്തുകയായിരുന്നുവെന്നും സംഭവ സമയത്ത് സജിന്‍ അവിടെ എത്തിയിരുന്നില്ലെന്നും കുടുംബം പറയുന്നു.

Last Updated : Feb 24, 2021, 12:38 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.