ETV Bharat / state

'ലോകം കാണട്ടെ ഈ ചിത്രങ്ങൾ'... അന്താരാഷ്‌ട്ര ഫോട്ടോഗ്രഫി അംഗീകാരത്തിന്‍റെ നിറവിൽ സിജോ എം അബ്രഹാം - Sijo M Abraham photographer

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിന്‍റെ മികച്ച ചിത്രങ്ങൾ പകർത്തിയതിനാണ് ഇടുക്കി രാജകുമാരി സ്വദേശി സിജോ എം അബ്രഹാമിന് അന്താരാഷ്ട്ര ഫോട്ടോഗ്രഫി അംഗീകാരം ലഭിച്ചത്.

ഇടുക്കി  IDUKKI LOCAL NEWS  idukki latest news  ഫഹദ് ഫാസിൽ  സിജോ എം അബ്രഹാം  ഇടുക്കി രാജകുമാരി സ്വദേശി  രാജകുമാരി  Sijo M Abraham photographer  Sijo M Abraham photographer
സിജോ എം അബ്രഹം
author img

By

Published : Jan 13, 2023, 4:56 PM IST

സിജോ എം അബ്രഹം

ഇടുക്കി: 'മഹേഷേ ഫോട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റില്ല, പക്ഷെ പഠിക്കാൻ പറ്റും' എന്ന ഫഹദ് ഫാസിൽ ചിത്രം 'മഹേഷിന്‍റെ പ്രതികാരത്തിലെ' ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മഹേഷും ഭാവന സ്‌റ്റുഡിയോയും ഇടുക്കിയിലെ ഗ്രാമീണ അന്തരീക്ഷവും എല്ലാവരുടെയും മനസിൽ തങ്ങിനിൽക്കുന്നതാണ്. ഇടുക്കിയില്‍ നിന്നൊരു ഫോട്ടോഗ്രാഫർ അന്താരാഷ്‌ട്ര ഫോട്ടോഗ്രഫി അംഗീകാരത്തിന്‍റെ നിറവിലാണിപ്പോൾ.

സിനിമയിലല്ല, ജീവിതത്തില്‍: പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ഇടുക്കി രാജകുമാരി സ്വദേശി സിജോ എം അബ്രഹാമിനാണ് കുവൈറ്റിൽ അംഗീകാരം ലഭിച്ചത്. ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിന്‍റെ മികവാർന്ന ചിത്രങ്ങൾ പകർത്തിയതിനാണ് വിദേശ അംഗീകാരം സിജോയെ തേടിയെത്തിയത്. ബ്രിട്ടീഷ് ഐർവെയിസിന്‍റെയും നൃത്ത ധ്യാന ഡാൻസ് സ്‌കൂളിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കുവൈറ്റ് ഫോറിൻ അവേഴ്‌സ് അണ്ടർ സെക്രട്ടറിയിൽ നിന്നും സിജോ ആദരവ് ഏറ്റുവാങ്ങി.

ഫോട്ടോഗ്രഫി രംഗത്ത് വിദേശ അംഗീകാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് എന്ന് സിജോ പറഞ്ഞു. പ്രോഡക്റ്റ് ഫോട്ടോഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന സിജോ ഇതിനോടകം നിരവധി ഹ്രസ്വചിത്രങ്ങൾക്കും സിനിമ രംഗത്തും കാമറ ചലിപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.