ഇടുക്കി: പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ 10 സെന്‍റീ മീറ്റർ വീതം ഉയർത്തി. ശക്‌തമായ മഴയെ തുടർന്ന് പന്നിയാർ പുഴയിലെ നീരൊഴുക്ക് വർദ്ധിക്കുകയും പൊന്മുടി ജലാശയത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്‌ത സാഹചര്യത്തിലാണ് ഞായറാഴ്‌ച വൈകിട്ട് 5.45 ന് രണ്ട് ഷട്ടറുകൾ തുറന്നത്. ഒരു സെക്കൻഡിൽ 7.5 ക്യുമിക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മഴ ശക്‌തമായി തുടർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരും. പന്നിയാർ പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പൊന്മുടി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ 10 സെന്‍റീ മീറ്റർ ഉയർത്തി - Ponmudi Dam
ശക്‌തമായ മഴയെ തുടർന്ന് പന്നിയാർ പുഴയിലെ നീരൊഴുക്ക് വർദ്ധിക്കുകയും പൊന്മുടി ജലാശയത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്‌ത സാഹചര്യത്തിലാണ് ഞായറാഴ്‌ച വൈകിട്ട് 5.45 ന് രണ്ട് ഷട്ടറുകൾ തുറന്നത്