ഇടുക്കി: നെടുംകണ്ടത്തെ സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങളും പാന്മസാലകളും കാലഹരണപ്പെട്ട ഭക്ഷ്യവസ്‌തുക്കളും പിടികൂടി. പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങളും, കാലഹരണപ്പെട്ട ഭക്ഷ്യവസ്‌തുക്കളും കണ്ടെത്തിയത്. സംഭവത്തിൽ കട ഉടമ ബര്‍ക്കത്ത് മന്‍സിലില്‍ കാജ മൊയ്‌തീനെ നെടുംകണ്ടം പൊലീസ് അറസ്റ്റ് ചെയ്‌തു.
വ്യാപാര സ്ഥാപനം അടച്ചുപൂട്ടാനും ആരോഗ്യവകുപ്പ് നിർദേശം നൽകി. നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ 82 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങള്‍ കണ്ടെത്തി. ഇവ തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചാണ് വില്‍പന. കൂടാതെ ആട്ട, റവ തുടങ്ങിയ കാലഹരണപ്പെട്ട ഭക്ഷ്യവസ്‌തുക്കളും കണ്ടെത്തിയിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ക്കാണ് പഴകിയ ഭക്ഷ്യവസ്‌തുക്കള്‍ വിറ്റിരുന്നത്. സപ്ലൈകോ വഴി ലഭിക്കുന്ന ഭക്ഷ്യ വസ്‌തുക്കള്‍ കാജ മൊയിതീന്‍ കടയില്‍ വില്‍പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. രണ്ടു വർഷത്തിനുള്ളിൽ നിരോധിത പുകയില ഉൽപ്പങ്ങൾ വിറ്റതിന് പത്തിലധികം കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
Also Read ലക്ഷദ്വീപ് മയക്കുമരുന്ന് വേട്ട: അന്വേഷണം ഊർജിതമാക്കി ഡി.ആർ.ഐയും കോസ്റ്റ് ഗാർഡും