ETV Bharat / state

നിർധനരായ വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകി സേനാപതി മാർബേസിൽ സ്കൂൾ

നിർധനരായ വിദ്യാർഥികളുടെ വീടുകളിൽ ടെലിവിഷനുകൾ എത്തിച്ചു നൽകുന്ന ടി.വി. ചലഞ്ച് ജില്ലയിൽ പുരോഗമിക്കുകയാണ്.

author img

By

Published : Jun 16, 2020, 5:31 PM IST

നിർധനരായ വിദ്യാർഥികൾക്ക് ടെലിവിഷൻ സൗകര്യമൊരുക്കി സേനാപതി മാർബേസിൽ സ്കൂൾ  സേനാപതി മാർബേസിൽ സ്കൂൾ  television facilities to underprivileged students  Senapati Marbes School for providing television facilities to underprivileged students
സേനാപതി മാർബേസിൽ സ്കൂൾ

ഇടുക്കി: നിർധനരായ ഇരുപത്തിനാല് വിദ്യാർഥികൾക്ക് ടെലിവിഷൻ എത്തിച്ചു നൽകി സേനാപതി മാർബേസിൽ വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ. ടെലിവിഷന്‍റെ വിതരണ പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപെട്ട് നിർധനരായ വിദ്യാർഥികളുടെ വീടുകളിൽ ടെലിവിഷനുകൾ എത്തിച്ചു നൽകുന്ന ടി.വി. ചലഞ്ച് ജില്ലയിൽ പുരോഗമിക്കുകയാണ്. സാങ്കേതികമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ജില്ലയിലെ എല്ലാ വീടുകളിലും ടെലിവിഷൻ സംവിധാനം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

നിർധനരായ വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകി സേനാപതി മാർബേസിൽ സ്കൂൾ

ഇടുക്കി എം.പി.യുടെയും വിവിധ സന്നദ്ധസേവന സംഘടനകളുടെയും, പൂർവ വിദ്യാർഥികളുടെയും, സ്കൂളിലെ വിവിധ യൂണിറ്റുകളുടെയും സഹായത്തോടെയാണ് ടെലിവിഷൻ വിതരണം ചെയ്‌തത്‌. അധ്യാപകർ നേരിട്ട് നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് ടെലിവിഷനുകൾ നൽകിയത്. ടെലിവിഷനുകൾ സ്കൂൾ മാനേജർ സിബി വാലയിൽ ഏറ്റുവാങ്ങി. ഫാ. ലിൻറ്റോ ലാസർ, പ്രിൻസിപ്പാൾ ബിനു പോൾ, ശാന്തൻപാറ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്‍റ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.