ETV Bharat / state

Security Lapse At Cheruthoni Dam Special Team To Investigate ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്‌ച; അന്വേഷണത്തിന് പ്രത്യേക സംഘം - Cheruthoni Dam

Security Breach In Cheruthoni Dam : പ്രതിയുടെ ലുക്കൗട്ട് നോട്ടിസ് ഉടന്‍ പുറപ്പെടുവിക്കുമെന്നും പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞിട്ടുണ്ടെന്നും എസ്‌പി അറിയിച്ചു

Security lapse at Cheruthoni dam  Special team to investigate  ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്‌ച  അന്വേഷിണത്തിന് പ്രത്യേക സംഘം  Special Investigation Team  lookout notice will be issued soon  ഇടുക്കി അണക്കെട്ട്  Idukki Dam  Cheruthoni Dam  ചെറുതോണി അണക്കെട്ട്
Security Lapse At Cheruthoni Dam Special Team To Investigate
author img

By ETV Bharat Kerala Team

Published : Sep 16, 2023, 6:09 PM IST

ഇടുക്കി: ചെറുതോണി അണക്കെട്ടിലെ സുരക്ഷാ വീഴ്‌ച അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഇടുക്കി എസ്‌പി വി.യു.കുര്യാക്കോസ് (Security lapse at Cheruthoni dam Special team to investigate). ഇടുക്കി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണിത്. പ്രതിയുടെ ലുക്കൗട്ട് നോട്ടിസ് ഉടന്‍ പുറപ്പെടുവിക്കുമെന്നും പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞിട്ടുണ്ടെന്നും എസ്‌പി അറിയിച്ചു. തീവ്രവാദ ബന്ധം ഉണ്ടെന്നതിന് നിലവില്‍ തെളിവുകളില്ലെന്നും പ്രതിയെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

ഇന്നലെ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ ഡാമില്‍ പരിശോധന നടത്തി. ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസാണ് കേസിലെ പ്രതി. ജൂലൈ 22 നാണ് ഇയാള്‍ മറ്റ് മൂന്നു പേരോടൊപ്പം ഇടുക്കി അണക്കെട്ട് കാണാനെത്തിയത്. ഇയാള്‍ ഡാമില്‍ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പോലീസുകാരെ വ്യാഴാഴ്‌ച ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്‌തിരുന്നു. ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസുകാരായ രാജേഷ് കെ, ബിനോജ് വി.എ, അബ്‌ദുള്‍ ഗഫൂര്‍, സുരേന്ദ്രന്‍ പി.ആര്‍, അജേഷ് കെ.ജി, ഒ. മനു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്‌തത്.

സന്ദര്‍ശകരെ മെറ്റല്‍ ഡിറ്റക്‌ടര്‍ ഉപയോഗിച്ച്‌ പരിശോധിച്ച ശേഷമാണ് കടത്തിവിടേണ്ടത്. എന്നാല്‍ മുഹമ്മദ് നിയാസിനെ പരിശോധനകള്‍ ഇല്ലാതെ കടത്തിവിട്ടുവെന്ന് അഡീ. എസ്‌പി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം ഓഗസ്‌റ്റ് മാസം പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ഇടുക്കിയിലെത്തിയ മുഹമ്മദ് നിയാസ് രണ്ട് ദിവസം വിവിധയിടങ്ങളിലായി താമസിച്ചെന്നും നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും പൊലീസ് കണ്ടെത്തി.

ചെറുതോണി ടൗണിലെ കടയില്‍ നിന്നാണ് താഴുകള്‍ വാങ്ങിയത്. ചെറുതോണി അണക്കെട്ടിലെ ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടില്‍ ഏഴ് ഇടങ്ങളിലായി 11 താഴിട്ട് പൂട്ടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മാസങ്ങൾക്ക് മുൻപാണ് സംഭവം ഉണ്ടായതെന്ന് വ്യക്‌തമായത്. സംഭവ ദിവസം ശനിയാഴ്‌ച ആയതിനാൽ സന്ദർശകർക്ക് പ്രവേശനമുണ്ടായിരുന്നു. ഈ അവസരത്തിലാണ് യുവാവ് കൃത്യം ചെയ്‌തത്.

പരിശോധനയിൽ തോളിൽ ബാഗും തൂക്കി ഒരു യുവാവ് കടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഇതില്‍ കൂടുതല്‍ താഴുകള്‍ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഷട്ടറുകളുടെ റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്‌തു. സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തിരുന്നു. സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന നിലപാടിലാണ് നാട്ടുകാർ.

ALSO READ: ഇടുക്കി ചെറുതോണി ഡാമിലെ സുരക്ഷ വീഴ്‌ച; മിലിട്ടറി ഇന്‍റലിജൻസ് അന്വേഷണം തുടങ്ങി

ALSO READ: ചെറുതോണി അണക്കെട്ടിൽ സുരക്ഷാവീഴ്‌ച; ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടിൽ 11 താഴുകളിട്ട് പൂട്ടി യുവാവ്, അന്വേഷണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.