ഇടുക്കി : പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ എത്തുന്നതിന് മുമ്പ് സ്‌കൂളുകള്‍ ശുചീകരിച്ച് സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് യൂത്ത് വളണ്ടിയര്‍മാര്‍. ജില്ലയിലാകെ നടത്തുന്ന ശുചീകരണ പരിപാടിയുടെ ഭാഗമായി രാജകുമാരി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും സംഘം വൃത്തിയാക്കി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴിലുള്ള യൂത്ത് വളണ്ടിയര്‍മാര്‍ കരുതലോട് കൂടിയുള്ള പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. രാജകുമാരിലെ സ്‌കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രാജാക്കാട് എസ്.ഐ പി.ഡി അനൂപ് മോന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പരിസരവും ക്ലാസ് മുറികളും അണുവിമുക്തമാക്കിയ സംഘം കാടുകള്‍ വെട്ടി തെളിക്കുകയും ചെയ്തു.