ഇടുക്കി : ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അടിമാലിയിൽ ആർഎസ്‌പി പ്രതിഷേധ സമരം സംഘടിപ്പിച്ചു. അടിമാലി ബിഎസ്‌എൻഎൽ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം നടന്നത്. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററെ പിൻവലിക്കാൻ നടപടി ഉണ്ടാകണമെന്ന് അർഎസ്‌പി ജില്ല എക്‌സിക്യുട്ടീവ് അംഗം കെ.കെ. ബാബു ആവശ്യപ്പെട്ടു.
പ്രതിഷേധ സമരത്തില്‍ കെഎന്‍ ഗോപി, അരവിന്ദ് ബിജു, ആല്‍ബിന്‍ ജോര്‍ജ്, വിഷ്‌ണു തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍എസ്‌പി അടിമാലി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം സംഘടിപ്പിച്ചത്.
Also Read: ലോക്ക്ഡൗണും മഴയും വില്ലനായി ; മാങ്കുളത്തെ റോഡുപണികള്‍ അനിശ്ചിതത്വത്തില്‍