മലപ്പുറം: എടപ്പാളിൽ ചരക്കു ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാളച്ചാൽ കൊടക്കാട് കുന്ന് സ്വദേശി അബ്‌ദുൾ നാസർ( 44) ആണ് മരിച്ചത്. തൃശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിൽ രാത്രിയിലാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ നാസറിനെ നാട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.