ഇടുക്കി : ചിന്നക്കനാലിലെ റവന്യൂ ഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി റവന്യൂ വകുപ്പ്. വ്യാജ പാസിന്‍റെ മറവിലാണ് ചിന്നക്കനാലിലെ എട്ട് ഏക്കറില്‍ നിന്ന് മരങ്ങള്‍ മുറിച്ചത്. അനധികൃതമായി വെട്ടിയ മരങ്ങള്‍ വനം വകുപ്പ് പിടികൂടിയിരുന്നു.
സ്വകാര്യ പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിയ്ക്കാന്‍ നല്‍കിയ അനുമതി മറയാക്കിയാണ് ചിന്നക്കനാലിലെ റവന്യൂ ഭൂമിയില്‍ നിന്ന് 250ലധികം മരങ്ങളാണ് മുറിച്ച് കടത്തിയത്. ഇവ വനം വകുപ്പ് പിടികൂടുകയായിരുന്നു. അതേസമയം റവന്യൂ ഭൂമിയില്‍ നിന്ന് മരം മോഷണം പോയ സംഭവത്തില്‍ വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Also Read: മോന്‍സന്‍റെ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണം: വിഎം സുധീരന്‍
തടികള്‍ വനം വകുപ്പിന്‍റെ കസ്റ്റഡിയിലാണ്. ഇതുസംബന്ധിച്ച രേഖകള്‍ ശേഖരിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ അറിയിച്ചു.