ETV Bharat / state

ഇടുക്കിയില്‍ ന്യൂയര്‍ ആഘോഷങ്ങള്‍ കര്‍ശന നിയന്ത്രണത്തില്‍ - ന്യൂയോര്‍ ആഘോഷങ്ങള്‍ക്ക് ഇടുക്കിയില്‍ നിയന്ത്രണം

നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ പൊലീസ് പട്രോളിങ് ശക്തം

restrictions in new year celebration in iduki  iduki police patrolling to find drugs  ന്യൂയോര്‍ ആഘോഷങ്ങള്‍ക്ക് ഇടുക്കിയില്‍ നിയന്ത്രണം  മയക്കുമരുന്ന് തടയാന്‍ ഇടുക്കിയില്‍ പൊലീസിന്‍റെ പെട്രോള്‍
ഇടുക്കിയില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കര്‍ശന നിയന്ത്രണത്തില്‍
author img

By

Published : Dec 31, 2021, 9:08 PM IST

ഇടുക്കി : ഇടുക്കിയില്‍ ന്യൂയര്‍ ആഘോഷങ്ങള്‍ കര്‍ശന നിയന്ത്രണത്തില്‍. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. ലഹരി ഉത്പന്നങ്ങള്‍ കേരളത്തിലേയ്ക്ക് കടത്തുന്നത് തടയാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത പരിശോധന നടത്തിവരികയാണ്.

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍, പുതുവത്സരാഘോഷങ്ങള്‍ക്ക് കേരളത്തില്‍ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലും നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടികള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കും.

ഇടുക്കിയില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ കര്‍ശന നിയന്ത്രണത്തില്‍

ALSO READ:Omicron | അതീവ ജാഗ്രതവേണം, ഇനിയുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകമെന്നും ആരോഗ്യമന്ത്രി

തമിഴ്‌നാട്ടില്‍ നിന്നും ലഹരി മരുന്നുകള്‍ കേരളത്തിലേക്ക് കടക്കുന്നത്‌ തടയിടുന്നതിനായി എക്‌സൈസ്, പൊലീസ്‌, ഫോറസ്റ്റ്‌, മോട്ടോര്‍ വാഹന വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തും. കമ്പംമെട്ട്‌ പൊലീസ്‌
രാമക്കല്‍ മേട്‌, കാറ്റാടി പാടം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച്‌ നൈറ്റ്‌ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്‌.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.