ഇടുക്കി: അണക്കര ചക്കുപ്പള്ളത്ത് റിസോർട്ടിൽ നിന്നും വാറ്റുചാരായം പിടിച്ചെടുത്തു. എക്സൈസ് നടത്തിയ തെരച്ചിലിൽ 2000 ലിറ്റർ കോടയും രണ്ട് ലിറ്റർ വാറ്റുചാരയവും വെടിമരുന്നും നാടൻ തോക്കുമാണ് കണ്ടെത്തയത്. സംഭവത്തിൽ കുങ്കിരിപ്പെട്ടി സ്വദേശി ജിനദേവനെ (40) അറസ്റ്റ് ചെയ്‌തു.
![producing liquor വാറ്റ് ചാരായം ചാരായം ബാംബു നെസ്റ്റ് അണക്കര വാറ്റ് ചാരായം lock down incidents kerala](https://etvbharatimages.akamaized.net/etvbharat/prod-images/kl-idy-02-exice-case-idukki-pkg-7204060_29032020161642_2903f_1585478802_66.jpeg)
കഴിഞ്ഞ ദിവസം രാത്രിയാണ് ചക്കുപള്ളത്ത് ബാംബു നെസ്റ്റ് എന്ന റിസോർട്ടിൽ എക്സൈസ് പരിശോധന നടത്തിയത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ റിസോർട്ട് ഉടമയായ ജിനദേവൻ അനധികൃതമായി വാറ്റുചാരായം ആരംഭിച്ചിരുന്നു. എക്‌സൈസ് കണ്ടെടുത്ത വസ്‌തുക്കളിൽ 2,000 ലിറ്റർ കോട സംഭവസ്ഥലത്ത് തന്നെ ഉദ്യോഗസ്ഥർ നശിപ്പിച്ചു. ഇടുക്കി എക്സൈസ് ഇൻസ്റ്റലിജൻസ്, ഉടുമ്പൻചോല സർക്കിൾ, ഡെപ്യൂട്ടി കമ്മിഷണർ സ്ക്വാഡ് എന്നീ സംഘങ്ങൾ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.