ETV Bharat / state

യാത്രാ ദുരിതത്തില്‍ വെള്ളത്തൂവല്‍ നിവാസികള്‍

author img

By

Published : Dec 29, 2019, 5:17 PM IST

കാലപ്പഴക്കത്താല്‍ തകര്‍ന്ന കടത്ത് വള്ളം മാറ്റി പുതിയത് അനുവദിക്കണമെന്ന ആവശ്യമാണ് കല്ലാര്‍കുട്ടി നായ്‌കുന്ന് മേഖലയിലെ കുടുംബങ്ങള്‍ക്ക് മുന്നോട്ട് വയ്ക്കുന്നത്

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത്  യാത്രാ സൗകര്യം  ഇടുക്കി  ഫൈബര്‍ വള്ളം  vellathooval grama panchayath  travel facilities  fibre boat  idukki news
യാത്രാ സൗകര്യമാവശ്യപ്പെട്ട് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് നിവാസികൾ

ഇടുക്കി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ നായ്‌കുന്ന് മേഖലയിലെ കുടുംബങ്ങള്‍ക്ക് കല്ലാര്‍കുട്ടിക്ക് പോകാനുള്ള ഏക യാത്രാ മാര്‍ഗ്ഗമാണ് കടത്തു വള്ളം. രാവിലെ ഏഴ് മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ഏഴ് വരെയും വള്ളം അക്കരെയും ഇക്കരെയും എത്തിക്കാന്‍ കടത്തുകാരനേയും നിയമിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിച്ചു വരുന്ന വള്ളത്തിൻ്റെ കാലപ്പഴക്കമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. കൂടാതെ ഫൈബര്‍ വള്ളത്തിൻ്റെ പല ഭാഗവും പൊളിയുകയും ചെറു ദ്വാരങ്ങള്‍ വള്ളത്തില്‍ രൂപപ്പെട്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്. അതിനാൽ കടവില്‍ പുതിയ വള്ളമിറക്കാന്‍ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

യാത്രാ ദുരിതത്തില്‍ വെള്ളത്തൂവല്‍ നിവാസികള്‍

രാവിലെയും വൈകിട്ടും സ്‌കൂള്‍ കുട്ടികളാണ് പ്രധാനമായും കടത്ത് വള്ളത്തെ ആശ്രയിക്കുന്നത്. കടത്തുകാരനില്ലെങ്കിലും കയറില്‍ ബന്ധിപ്പിച്ചിരിക്കുന്ന വള്ളത്തില്‍ കയറി യാത്രക്കാര്‍ക്ക് യാത്ര സാധ്യമാകും. മഴക്കാലത്ത് വള്ളത്തില്‍ കയറിയുള്ള യാത്ര ഏറെ ബുദ്ധിമുട്ട് നിറഞ്ഞതും അപകടകരവുമാണ്. കല്ലാര്‍കുട്ടിയേയും നായ്‌കുന്നിനേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ അണക്കെട്ടിന് കുറുകെ പാലമെന്ന ആവശ്യവും ചുവപ്പു നാടയില്‍ കുരുങ്ങി കിടക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

Intro:കാലപ്പഴക്കത്താല്‍ തകര്‍ന്ന കടത്ത് വള്ളം മാറ്റി പുതിയത് അനുവദിക്കണമെന്ന ആവശ്യമാണ് കല്ലാര്‍കുട്ടി നായ്കുന്ന് മേഖലയിലെ കുടുംബങ്ങള്‍ക്ക് മുമ്പോട്ട് വയ്ക്കാനുള്ളത്.ചെറു ദ്വാരങ്ങള്‍ രൂപപ്പെട്ട ഫൈബര്‍ വള്ളത്തിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അക്കരെയിക്കരെ എത്തുന്നത്.Body:വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ നായികുന്ന് മേഖലയിലെ കുടുംബങ്ങള്‍ കല്ലാര്‍കുട്ടിയുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുന്ന യാത്രാ മാര്‍ഗ്ഗമാണ് കടത്തു വള്ളം.രാവിലെ 7 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 7 വരെയും വള്ളം അക്കരെയിക്കരെ എത്തിക്കാന്‍ കടത്തുകാരനേയും നിയമിച്ചിട്ടുണ്ട്.എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആശ്രയിച്ചു വരുന്ന വള്ളത്തിന്റെ കാലപ്പഴക്കം അപകട ഭീഷണി ഉയര്‍ത്തുന്നു.ഫൈബര്‍ വള്ളത്തിന്റെ പല ഭാഗവും പൊളിഞ്ഞ് തുടങ്ങി.ചെറു ദ്വാരങ്ങള്‍ വള്ളത്തില്‍ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും കടവില്‍ പുതിയ വള്ളമിറക്കാന്‍ നടപടി വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

ബൈറ്റ്

ഉണ്ണി
പ്രദേശവാസിConclusion:രാവിലെയും വൈകിട്ടും സ്‌കൂള്‍ കുട്ടികളാണ് പ്രധാനമായും കടത്ത് വള്ളത്തെ ആശ്രയിക്കുന്നത്.കടത്തുകാരനില്ലെങ്കിലും കയറില്‍ ബന്ധിപ്പിച്ചിരിക്കുന്ന വള്ളത്തില്‍ കയറി യാത്രക്കാര്‍ക്ക് അക്കരയിക്കരെഎത്താം.മഴക്കാലത്ത് വള്ളത്തില്‍ കയറിയുള്ള യാത്ര ഏറെ ബുദ്ധിമുട്ടും അപകടകരവുമാണ്.കല്ലാര്‍കുട്ടിയേയും നായികുന്നിനേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ അണക്കെട്ടിന് കുറുകെ പാലമെന്ന ആവശ്യവും ചുവപ്പു നാടയില്‍ കുരുങ്ങി കിടക്കുന്നതായി പ്രദേശവാസികള്‍ പരാതി ഉന്നയിക്കുന്നു.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.