ഇടുക്കി: കാർഷിക കേരളത്തിന് മാതൃകയായി ജൈവപച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്ത രാജകുമാരി ഗവ.വൊക്കേഷണൽ ഹയർസെക്കന്‍ററി സ്കൂൾ രണ്ടാം ഘട്ട കൃഷിക്ക് തുടക്കമായി. കഴിഞ്ഞാഴ്ചയാണ് കൃഷിക്ക് തുടക്കമായത്. സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റിന്‍റേയും ഫാർമേഴ്‌സ് ക്ലബിന്‍റേയും സംയുക്ത ആഭിമുഖ്യത്തിലാണ് കൃഷി. മധ്യവേനൽ അവധിക്ക് ചേനയും ചേമ്പും കാച്ചിലും കച്ചോലവും മഞ്ഞളും ഇഞ്ചിയും നട്ട് പരിപാലിച്ച വിദ്യാർഥികൾ ഇരുനൂറ് ഗ്രോ ബാഗുകളിലായി രണ്ടാം ഘട്ട പച്ചക്കറി കൃഷിക്ക് വിത്തുപാകി. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന സംസ്‌ഥാന സർക്കാരിന്റെ പദ്ധതിയോട് ചേർന്ന് നിന്നുകൊണ്ടാണ് രണ്ടാം ഘട്ട പച്ചക്കറി കൃഷി.
രാജകുമാരി വൊക്കേഷണൽ ഹയർസെക്കന്‍ററി സ്കൂളില്‍ രണ്ടാം ഘട്ട കൃഷിക്ക് തുടക്കമായി - ORGANIC FARMING
ഒന്നാം ഘട്ട കൃഷി വിജയിച്ചതോടെ രണ്ടാം ഘട്ട കൃഷിയിലേക്ക് കടന്നിരിക്കുകയാണ് വിദ്യാർഥികൾ
ഇടുക്കി: കാർഷിക കേരളത്തിന് മാതൃകയായി ജൈവപച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്ത രാജകുമാരി ഗവ.വൊക്കേഷണൽ ഹയർസെക്കന്‍ററി സ്കൂൾ രണ്ടാം ഘട്ട കൃഷിക്ക് തുടക്കമായി. കഴിഞ്ഞാഴ്ചയാണ് കൃഷിക്ക് തുടക്കമായത്. സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റിന്‍റേയും ഫാർമേഴ്‌സ് ക്ലബിന്‍റേയും സംയുക്ത ആഭിമുഖ്യത്തിലാണ് കൃഷി. മധ്യവേനൽ അവധിക്ക് ചേനയും ചേമ്പും കാച്ചിലും കച്ചോലവും മഞ്ഞളും ഇഞ്ചിയും നട്ട് പരിപാലിച്ച വിദ്യാർഥികൾ ഇരുനൂറ് ഗ്രോ ബാഗുകളിലായി രണ്ടാം ഘട്ട പച്ചക്കറി കൃഷിക്ക് വിത്തുപാകി. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന സംസ്‌ഥാന സർക്കാരിന്റെ പദ്ധതിയോട് ചേർന്ന് നിന്നുകൊണ്ടാണ് രണ്ടാം ഘട്ട പച്ചക്കറി കൃഷി.
കാർഷിക കേരളത്തിന് മാതൃകയായി ജൈവപച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി ഒന്നാം ഘട്ടം പൂർത്തിയാക്കിയ രാജകുമാരി ഗവ.വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ രണ്ടാം ഘട്ട കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് Body:സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റിന്റെയും ഫാർമേഴ്‌സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് കൃഷികൾ നടത്തി വരുന്നത്.മദ്ധ്യവേനൽ അവധിക്ക് ചേനയും, ചേമ്പും,കാച്ചിലും,കച്ചോലവും,മഞ്ഞളും ഇഞ്ചിയും നട്ട് പരിപാലിച്ച വിദ്യാർത്ഥികൾ ഇരുനൂറ് ഗ്രോബാഗുകളിലായി രണ്ടാം ഘട്ട പച്ചക്കറി കൃഷിക്ക് വിത്തുപാകുകയാണ്.ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന സംസ്‌ഥാന സർക്കാരിന്റെ പദ്ധതിയോട് ചേർന്ന് നിന്നുകൊണ്ടാണ് രണ്ടാം ഘട്ട പച്ചക്കറി കൃഷിയ്ക്ക് ആരംഭം കുറിച്ചിരിക്കുന്നത്
ബൈറ്റ് യദുകൃഷണ കെ ,വിദ്യാർത്ഥി Conclusion:കാർഷിക മേഖലയിൽ പഴമയുടെ ചൈതന്യം തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് അവധി ദിവസങ്ങളിൽ വിദ്യാർത്ഥികൾ ഒന്നായി കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ഇടുക്കിയുടെ മണ്ണിൽ പുതിയ ജൈവ കാർഷിക സംസ്‌ക്കാരം വളർത്തിയെടുക്കുവാൻ പരിശ്രമിക്കുന്ന രാജകുമാരി ഗവ.വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ സംസ്‌ഥാനത്തിന് തന്നെ മാതൃകയാണ്.