ETV Bharat / state

പണപ്പിരിവ്, ഔദ്യോഗിക രഹസ്യങ്ങൾ പ്രചരിപ്പിച്ചു; ഇടുക്കിയില്‍ റേഷനിങ് ഇൻസ്പെക്‌ടര്‍ക്ക് സസ്പെൻഷന്‍

author img

By

Published : Feb 12, 2023, 10:32 PM IST

ഇടുക്കി ഉടുമ്പൻചോല താലൂക്കിലെ റേഷനിങ് ഇൻസ്പെക്‌ടര്‍ക്കെതിരെയാണ് പൊതുവിതരണ വകുപ്പ് വിജിലൻസ്, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷൻ കൺട്രോളർ എന്നിവരുടെ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി

റേഷനിങ് ഇൻസ്പെക്‌ടര്‍ക്ക് സസ്പെൻഷന്‍  rationing inspector suspended in Idukki Kerala  Idukki Kerala  rationing inspector suspended  ഇടുക്കിയില്‍ റേഷനിങ് ഇൻസ്പെക്‌ടര്‍ക്ക് സസ്പെൻഷന്‍  റേഷനിങ് ഇൻസ്പെക്‌ടര്‍ക്ക് സസ്പെൻഷന്‍  ഉടുമ്പൻചോല താലൂക്കിലെ റേഷനിങ് ഇൻസ്പെക്‌ടര്‍  റേഷനിങ് ഇൻസ്പെക്‌ടറെ സസ്പെൻഡ് ചെയ്‌തു
റേഷനിങ് ഇൻസ്പെക്‌ടര്‍ക്ക് സസ്പെൻഷന്‍

ഇടുക്കി: ഔദ്യോഗിക രഹസ്യങ്ങൾ പുറത്ത് പ്രചരിപ്പിച്ച റേഷനിങ് ഇൻസ്പെക്‌ടറെ സസ്പെൻഡ് ചെയ്‌തു. ഉടുമ്പൻചോല താലൂക്കിലെ റേഷനിങ് ഇൻസ്പെക്‌ടറായ എംഎം ഷണ്‍മുഖനെതിരെയാണ് നടപടി. പൊതുവിതരണ വകുപ്പ് വിജിലൻസ്, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷൻ കൺട്രോളർ എന്നിവർ നടത്തിയ അന്വേഷണത്തിൽ, പണപ്പിരിവ് നടത്തുകയും ഔദ്യോഗിക വിവരങ്ങൾ പുറത്ത് പ്രചരിപ്പിക്കുകയും ചെയ്‌തുവെന്ന് കണ്ടെത്തി.

റേഷൻ കടകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടൽ ഇദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതായി അന്വേഷണത്തിൽ വ്യക്തമായി. ഔദ്യോഗിക ഫയലുകൾ പൂഴ്ത്തിവയ്‌ക്കുകയും ഇത് മറ്റ് ജീവനക്കാരുടെ മേൽ ആരോപിക്കുകയും ചെയ്‌തതായും പരാതി ഉണ്ടായിരുന്നു. ഷണ്‍മുഖന്‍റെ പ്രവർത്തനങ്ങൾ ജില്ലയിലെ പൊതുവിതരണ സംവിധാനത്തിന് കളങ്കം ഏൽപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രാജാക്കാട്, രാജകുമാരി മേഖലയിലെ റേഷൻകടകളുടെയും പൊതുവിതരണ സംവിധാനത്തിന്‍റേയും മേൽനോട്ടമായിരുന്നു ഷണ്‍മുഖന് ഉണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.