ETV Bharat / state

മൂന്നാറില്‍ അപൂർവയിനം കുഞ്ഞൻ പാമ്പിനെ കണ്ടെത്തി - മുന്നാർ വാർത്തകള്‍

ലാര്‍ജ്ജ് സ്‌കെയില്‍ഡ് ഗ്രീന്‍ പിറ്റ് വൈപ്പര്‍ എന്ന പാമ്പിനെയാണ് മൂന്നാറില്‍ കണ്ടത്.

rare snake was found in Munnar  snakes in kerala  munnar news  മുന്നാർ വാർത്തകള്‍  അപൂര്‍വയിനം പാമ്പുകള്‍
പാമ്പ്
author img

By

Published : Jun 15, 2021, 11:58 AM IST

ഇടുക്കി: കൗതുകവും ഭയവും ജനപ്പിച്ച് മൂന്നാര്‍ ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അപൂർവയിനം കുഞ്ഞൻപാമ്പ്. വാഹന പരിശോധന നടത്തവെ പൊലീസ് ഉദ്യോഗസ്ഥരാണ് പാമ്പിനെ കണ്ടത്.

മൂന്നാറില്‍ അപൂർവയിനം കുഞ്ഞൻ പാമ്പിനെ കണ്ടെത്തി

കൈവരിയില്‍ ഇരിപ്പുറപ്പിച്ച പാമ്പിനെ കണ്ട പൊലീസ് മൂന്നാറിലെ പരിസ്ഥിതി പ്രവര്‍ത്തകനായ റിച്ചാര്‍ഡ് ഹാഡ്‌ലിയെ വിവരം അറിയിച്ചു. തുടർന്ന് ഹാഡ്‌ലിയെത്തി പാമ്പിനെ പിടികൂടി സമീപത്തെ പൊന്തകാട്ടില്‍ വിട്ടു.

ലാര്‍ജ്ജ് സ്‌കെയില്‍ഡ് ഗ്രീന്‍ പിറ്റ് വൈപ്പര്‍ എന്ന് പേരുള്ളതാണ് ഇത്തിരി കുഞ്ഞന്‍ പാമ്പ്. സമുദ്രനിരപ്പില്‍ നിന്നും ഉയരമുള്ള പ്രദേശങ്ങളില്‍ മാത്രം കാണപ്പടുന്ന ഇവ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്‍റെ റെഡ് കാറ്റഗറി ലിസ്റ്റില്‍ ഉള്‍പ്പെടുന്നവയാണ്.

സമുദ്രനിരപ്പില്‍ നിന്നും 1200 അടി വരെയുള്ള പ്രദേശങ്ങളില്‍ ഇവയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. ട്രൈമെറേസുറുസ് മാക്രോലെപ്പിസ് എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം.

also read: മൂന്നാറിലെ തോട്ടം മേഖലകളിൽ പുലി ശല്യം രൂക്ഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.