ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ജില്ലയില്‍ വിതരണം ചെയ്യുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ്ങും റാന്‍ഡമൈസേഷനും നടത്തി. ചെറുതോണി ടൗണ്‍ഹാള്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന വോട്ടിങ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രത്യേക കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ മുഖാന്തിരമാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്.
മാര്‍ച്ച് 17, 18 തീയതികളില്‍ പ്രത്യേക സുരക്ഷ സംവിധാനങ്ങളോടെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെയും ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യും. ജില്ല വരണാധികാരിയായ ജില്ല കലക്‌ടര്‍ എച്ച്. ദിനേശന്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്‌ടര്‍ വൃന്ദാദേവി എന്‍.ആര്‍, ഹുസുര്‍ ശിരസ്‌തദാര്‍ മിനി കെ. ജോണ്‍ എന്നിവർ സന്നിഹിതരായിരുന്നു.