ഇടുക്കി: പുരാവസ്‌തു പ്രദര്‍ശനം ഉപജീവന മാര്‍ഗമാക്കി ഒരു ചെറുപ്പക്കാരന്‍. രണ്ട് വര്‍ഷം മുമ്പാണ് നിലമ്പൂര്‍ സ്വദേശിയായ റംഷീദിന് വൃക്ക മാറ്റിവെക്കല്‍ ശാസ്‌ത്രക്രിയ നടത്തിയത്. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടമായ റംഷീദിന് ഉമ്മ സുബയ്‌ദ മാത്രമാണുള്ളത്. ചികിത്സക്കുള്ള പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് റംഷീദ് പുരാവസ്‌തു പ്രദര്‍ശനം ആരംഭിക്കുന്നത്.
മാസം ചികിത്സാ ചിലവിനായി പതിനാലായിരം രൂപം വേണം. പ്രദര്‍ശനം നടത്തി കിട്ടുന്ന വരുമാനം കൊണ്ടാണ് റംഷീദ് ചികിത്സക്കുള്ള പണം കണ്ടെത്തുന്നത്. ഇതിനോടകം തന്നെ നൂറോളം സ്ഥലങ്ങളില്‍ റംഷീദ് പ്രദര്‍ശനം നടത്തിക്കഴിഞ്ഞു. നൂറ്റിപ്പത്തോളം രാജ്യങ്ങളിലെ നാണയങ്ങള്‍, 161 രാജ്യങ്ങളിലെ കറന്‍സികള്‍, ബ്രിട്ടീഷ് പട്ടാളക്കാരുടെ ഹെല്‍മെറ്റുകള്‍ എന്നിങ്ങനെ നീളുന്ന റംഷീദിന്‍റെ പക്കലുള്ള പുരാവസ്‌തുക്കളുടെ ശേഖരം.