കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരം സമാപിച്ചു. സമാപന സമ്മേളനം കേരളകോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു
കർഷകരുടെ അഞ്ച് ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതി തള്ളണമെന്നും ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്നും പി ജെ ജോസഫ് പറഞ്ഞു.
കർഷക പ്രശ്നങ്ങളിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ഇടുക്കി കലക്ട്രേറ്റിലേക്ക് ലോംങ്ങ്മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 18, 19 ,20 തീയതികളിലായിരിക്കും മാർച്ച്. ഉപവാസ സമരത്തിൽ യുഡിഎഫ് നേതാക്കളായ ജോണി നെല്ലൂർ ,ജോസഫ് വാഴക്കൻ ,ജോസ് കെ മാണി എംപി, വി.ഡി സതീശൻ എംഎൽഎ ,റോഷി അഗസ്റ്റിൻ എംഎൽഎ ,ഇടുക്കി ഡിസിസി പ്രസിഡന്‍റ്ഇബ്രാഹിം കുട്ടി കല്ലാർ തുടങ്ങിയവർ പങ്കെടുത്തു.