ETV Bharat / state

രാമക്കൽമേട്ടിൽ ഫാം ടൂറിസം പദ്ധതിക്ക് തുടക്കമായി

പ്രാദേശിക ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് തോട്ടത്തിലെത്തി നേരിട്ട്കാർഷിക വിളകളും പഴവർഗങ്ങളും വാങ്ങാവുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

author img

By

Published : Sep 24, 2020, 11:03 AM IST

ഇടുക്കി  സംസ്ഥാന സർക്കാർ  സുഭിക്ഷ കേരളം  തൂക്കുപാലം  രാമക്കൽമേട്  fram  tourisam
രാമക്കൽമേട്ടിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഫാം ടൂറിസം പദ്ധതിക്ക് തുടക്കമായി

ഇടുക്കി: സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി രാമക്കൽമേട്ടിൽ ഫാം ടൂറിസം പദ്ധതിക്ക് തുടക്കമായി. തൂക്കുപാലം പട്ടം കോളനി സർവിസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിലാണ് രാമക്കൽമേട്ടിൽ ഫാം ടൂറിസം പദ്ധതിക്ക് തുടക്കമായത്. പ്രാദേശിക ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് തോട്ടത്തിലെത്തി നേരിട്ട്
കാർഷിക വിളകളും പഴവർഗങ്ങളും വാങ്ങാവുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വനം വികസന കോർപ്പറേഷൻ ഡയറക്‌ടർ ബോർഡ് അംഗം പി.എൻ വിജയൻ നിർവഹിച്ചു.

സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി രാമക്കൽമേട്ടിൽ ഫാം ടൂറിസം പദ്ധതിക്ക് തുടക്കമായി
രാമക്കൽമേട് വിനോദസഞ്ചാരത്തിന് തൊട്ടടുത്തായി രണ്ട് ഏക്കറിലധികം ഭൂമിയിലാണ് പട്ടം കോളനി സർവിസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സമ്മിശ്ര കാർഷിക വിളകൾ കൃഷിചെയ്യുന്നത്. ഏലം, കപ്പ, കദളിവാഴ, കുരുമുളക്, റംബൂട്ടാൻ, ഓറഞ്ച്, പയർ, ഉരുളക്കിഴങ്ങ്, മുളക്, ചേന, ചേമ്പ്, കാച്ചിൽ, പയർ, ഇഞ്ചി, മഞ്ഞൾ, പ്ലാവ്, പപ്പായ തുടങ്ങി എല്ലാത്തരം നാടൻ വിളകളും ഇവിടെ കൃഷി ചെയ്യും. മത്സ്യകൃഷിയും ഇതിനൊപ്പം നടത്തും. പദ്ധതിയുടെ രണ്ടാം ഘട്ടമായി തേനീച്ച വളർത്തി തേൻ ഉല്‍പാദനവും ഫാമിൽ തന്നെ നിർവഹിക്കും.

രാമക്കൽമേട്ടിൽ നടന്ന കാർഷിക വിള നടീൽ ഉത്സവത്തിൽ ബാങ്ക് പ്രസിഡണ്ട് ജി ഗോപകൃഷ്‌ണൻ അധ്യക്ഷനായിരുന്നു. ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.എം ജോൺ, ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല നന്ദകുമാർ, പഞ്ചായത്ത് മെമ്പർ ഷംസുദ്ദീൻ, രാജ് മോഹൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ഷോളി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.