ETV Bharat / state

കുഞ്ഞാഞ്ഞയുടെ 'പേ ആന്‍ഡ് പാര്‍ക്ക്'; പാവപ്പെട്ടവര്‍ക്കൊരു കൈത്താങ്ങ് - rajakkad pay and park

ഇടുക്കി രാജാക്കാട്ട് പ്രവര്‍ത്തിക്കുന്ന 'പേ ആന്‍ഡ് പാര്‍ക്ക്' സൗകര്യത്തില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും നിര്‍ധനരായ കാന്‍സര്‍ രോഗികൾക്കായി മാറ്റിവെച്ച് വ്യാപാരി വി.എസ്‌.അജയന്‍

രാജാക്കാട് പേ ആന്‍ഡ് പാര്‍ക്ക്  അജയന്‍ കുഞ്ഞാഞ്ഞ  നിര്‍ധനരായ കാന്‍സര്‍ രോഗികള്‍  rajakkad pay and park  vs ajayan
കുഞ്ഞാഞ്ഞയുടെ 'പേ ആന്‍ഡ് പാര്‍ക്ക്'; പാവപ്പെട്ടവര്‍ക്കൊരു കൈത്താങ്ങ്
author img

By

Published : Dec 7, 2019, 8:12 AM IST

Updated : Dec 7, 2019, 9:17 AM IST

ഇടുക്കി: രാജാക്കാട് ബസ് സ്റ്റാൻഡിന് സമീപം 12 മണിക്കൂര്‍ പ്രവർത്തിക്കുന്ന 'പേ ആന്‍ഡ് പാര്‍ക്ക്' സൗകര്യം മറ്റിടങ്ങളില്‍ നിന്നൊക്കെ വ്യത്യസ്‌തമാണ്. നാട്ടുകാര്‍ സ്‌നേഹത്തോടെ കുഞ്ഞാഞ്ഞയെന്ന് വിളിക്കുന്ന വി.എസ്‌.അജയന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പാര്‍ക്കിങ് സൗകര്യത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കുള്ളതാണ്. ഇതില്‍ നിന്നും ലഭിക്കുന്ന ഒരു രൂപ പോലും അജയന്‍ സ്വന്തം കാര്യത്തിനായി ഉപയോഗിക്കാറില്ല, മുഴുവന്‍ വരുമാനവും രോഗികൾക്കായി നല്‍കി ഒരു നാടിന് തന്നെ മാതൃകയാകുന്നു.

കുഞ്ഞാഞ്ഞയുടെ 'പേ ആന്‍ഡ് പാര്‍ക്ക്'; പാവപ്പെട്ടവര്‍ക്കൊരു കൈത്താങ്ങ്

രാജാക്കാട് ഗ്രാമപഞ്ചായത്തിന്‍റെ ബസ് സ്റ്റാൻഡിലുള്ള ഓഡിറ്റോറിയം വ്യാപാരികളുടെയും മറ്റും ആവശ്യത്തെ തുടര്‍ന്നാണ് പേ ആന്‍ഡ് പാര്‍ക്കായി മാറ്റിയത്. വ്യാപാരി കൂടിയായ അജയന്‍ ഇത് പിന്നീട് ലേലത്തിലേറ്റെടുക്കുകയായിരുന്നു. സഹായഭ്യര്‍ഥനയുമായി എത്തുന്നവർക്ക് ഒരു കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് ഇതിന്‍റെ നടത്തിപ്പ് ഏറ്റെടുത്തതെന്ന് അജയന്‍ പറയുന്നു.

എല്ലാ മാസവും ലഭിക്കുന്ന വരുമാനം ഏതെങ്കിലുമൊരു നിര്‍ധന രോഗിക്ക് എത്തിച്ചുനല്‍കും. നിലവില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പേ ആന്‍ഡ് പാര്‍ക്കിലൂടെ ഇരുപതോളം നിര്‍ധന രോഗികള്‍ക്കാണ് സഹായമെത്തിക്കാന്‍ കഴിഞ്ഞത്.

നാട്ടുകാരുടെ കുഞ്ഞാഞ്ഞ ആരോടും പണം ചോദിച്ച് വാങ്ങാറില്ല, എന്നാല്‍ സേവനപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി ഇവിടെയെത്തുന്നവര്‍ തങ്ങളാല്‍ കഴിയുന്ന തുക നല്‍കിയാണ് മടങ്ങുന്നത്. പേ ആന്‍ഡ് പാര്‍ക്ക് എന്നതിലുപരിയായി ഒരു ജനകീയ കൂട്ടായ്‌മ കൂടിയാണിതെന്ന് നാട്ടുകാരും പറയുന്നു.

Intro:രാജാക്കാട് ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പേ ആന്‍ര് പാര്‍ക്കില്‍ നിന്നുള്ള വരുമാനം നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് എത്തിച്ച് നല്‍കി മാതൃകയാവുകയാണ് നാട്ടുകാര്‍ സ്‌നേഹത്തോടെ കുഞ്ഞാഞ്ഞയെന്ന് വിളിക്കുന്ന വരകുകാലായില്‍ അജയന്‍. വ്യാപാരികൂടിയായ ഇദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ നിന്നും ലഭിച്ച മുഴുവന്‍ വരുമാനവും നിര്‍ദ്ധന രോഗികള്‍ക്ക്എത്തിച്ചു നൽകി
Body:രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെ ബസ്റ്റാന്റിലുള്ള ഓഡിറ്റോറിയം വ്യാപാരികളുടേയും മറ്റും ആവശ്യത്തെ തുടര്‍ന്നാണ് പേ ആന്റ് പാര്‍ക്കായി മാറ്റിയത്. തുടര്‍ന്ന് ബസ്റ്റാന്റിലെ വ്യാപാരികൂടിയായ ഇദ്ദേഹം പേ ആന്റ് പാര്‍ക്ക് ലേലത്തിലെടുത്തു. സാമൂഹിക വിഷയങ്ങളിലടക്കം സജീവമായി ഇടപെടുന്ന ഇദ്ദേഹത്തിനടുത്ത് സഹായഭ്യര്‍ത്ഥനയുമായി എത്തുന്നവർക്ക് ഒരു കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. തുടര്‍ന്ന് എല്ലാ മാസവും ലഭിക്കുന്ന മുഴുവന്‍ വരുമാനവും ഏതെങ്കിലുമൊരു നിര്‍ദ്ധന രോഗിക്ക് എത്തിച്ച് നല്‍കും. നിലവില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇരുപതോളം വരുന്ന നിര്‍ദ്ധന രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.

ബൈറ്റ്.. അജയന്‍ വരകുകാലായില്‍..Conclusion:ആരോടും പണം ചോദിച്ച് വാങ്ങാറില്ല എന്നാല്‍ കുഞ്ഞാഞ്ഞയുടെ സേവന പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി ഇവിടെയെത്തുന്നവര്‍ തങ്ങളാല്‍ കഴിയുന്ന തുക നല്‍കിയാണ് മടങ്ങുന്നത്. പേ ആന്റ് പാര്‍ക്ക് എന്നതിലുപരിയായി ഒരു ജനകീയ കൂട്ടായ്മ കൂടിയാണിതെന്ന് നാട്ടുകാരുംപറയുന്നു.
Last Updated : Dec 7, 2019, 9:17 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.