ഇടുക്കി: മതനിരപേക്ഷതയുടെ നാട്, മതേതരത്വത്തിന്‍റെ മണ്ണ്, മനസില്‍ സൗഹൃദവും സ്നേഹവും മാത്രം നിറയുന്ന ജനത. മറ്റൊരു പുണ്യ റമദാന്‍ മാസം കൂടി കടന്നു പോകുമ്പോൾ രാജാക്കാട് ക്രിസ്‌തുരാജ ഫൊറോന പള്ളിയുടെ പാരിഷ് ഹാളില്‍ ഒരുക്കിയ ഇഫ്‌താര്‍ വിരുന്ന് ശ്രദ്ധ നേടുകയാണ്. സമീപത്തെ ക്രിസ്‌ത്യന്‍പള്ളികളിലെ പുരോഹിതന്‍മാരും വിവിധ ജാതി-മത നേതാക്കന്‍മാരും രാഷ്‌ട്രീയ പ്രവര്‍ത്തകരും ഇഫ്‌താര്‍ വിരുന്നിന്‍റെ ഭാഗമായി.
ഇന്നത്തെ കാലഘട്ടത്തിന് ഇത്തരം കൂടിച്ചേരലുകളും കൂട്ടായ്‌മകളും ആവശ്യമാണെന്നാണ് പരിപാടിക്ക് നേതൃത്വം നല്‍കിയ മമ്മട്ടിക്കാനം മുസ്ലീം ജമ-അത്ത് കമ്മിറ്റി പ്രസിഡന്‍റ് ജമാല്‍ ഇടശ്ശേരി അഭിപ്രായപ്പെട്ടു.