ETV Bharat / state

കാലവര്‍ഷം കനത്തു; അടിമാലി മേഖലയില്‍ വൻ നാശനഷ്ടം - അടിമാലി മേഖല

കനത്ത കാറ്റില്‍ അടിമാലി 200 ഏക്കറില്‍ പുത്തന്‍പുരക്കല്‍ ജോർജിന്‍റെ വീടിന്‍റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ബുധനാഴ്ച്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

rains were heavy  heavy rains  Adimali region  കാലവര്‍ഷം കനത്തു  അടിമാലി മേഖല  നാശനഷ്ടം
കാലവര്‍ഷം കനത്തു; അടിമാലി മേഖലയിലും നാശനഷ്ടം
author img

By

Published : Aug 6, 2020, 9:58 PM IST

Updated : Aug 6, 2020, 10:05 PM IST

ഇടുക്കി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അടിമാലി മേഖലയില്‍ വൻ നാശനഷ്ടം. നേര്യമംഗലം വനമേഖലയില്‍ മരം വീണ് കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കനത്ത കാറ്റില്‍ അടിമാലി 200 ഏക്കറില്‍ പുത്തന്‍പുരക്കല്‍ ജോർജിന്‍റെ വീടിന്‍റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ബുധനാഴ്ച്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

കാലവര്‍ഷം കനത്തു; അടിമാലി മേഖലയില്‍ വൻ നാശനഷ്ടം

സംഭവസമയത്ത് ജോർജും ഭാര്യ സാലിയും വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി അടിമാലി മേഖലയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. താറുമാറായ വൈദ്യുതി ബന്ധം പൂര്‍ണ്ണമായി പുനസ്ഥാപിക്കുയാണ്. ഇരുമ്പുപാലം പഴമ്പള്ളിച്ചാല്‍ മേഖലയിലെ ഏതാനും ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അടിമാലി മേഖലയിലെ പുഴകളിലും കൈത്തോടുകളിലും വലിയ തോതില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്.

Last Updated : Aug 6, 2020, 10:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.