ETV Bharat / state

ബാലന്‍പിള്ള സിറ്റിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുകൂല മുദ്രാവാക്യം വിളി; പ്രകടനം നടത്തിയവരിൽ കുട്ടികളും - ഇടുക്കി

ഇടുക്കി ബാലന്‍പിള്ള സിറ്റിയില്‍ പോപ്പുലർ ഫ്രണ്ട് അനുകൂല പ്രകടനം. ആർഎസ്എസിനെ തെരുവിൽ നേരിടുമെന്നും പ്രകടനത്തിൽ മുദ്രാവാക്യം മുഴക്കി. പോപ്പുലർ ഫ്രണ്ടിന്‍റെ കൊടികൾ ഉപയോഗിക്കാതെയായിരുന്നു പ്രകടനം

Popular Front  protest in favor of Popular Front  Balanpilla City Popular Front  SDPI protest  പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി പ്രകടനം  ബാലന്‍പിള്ള സിറ്റി പ്രകടനം  എസ്‌ഡിപിഐ  പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചു  പോപ്പുലര്‍ ഫ്രണ്ട് നിരോധനം  പിഎഫ്ഐ നിരോധനം  popular front banned  pfi ban
ബാലന്‍പിള്ള സിറ്റിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി പ്രകടനം
author img

By

Published : Sep 29, 2022, 1:38 PM IST

ഇടുക്കി: ബാലൻപിള്ള സിറ്റിയിൽ പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ച് പ്രകടനം. രണ്ട് കുട്ടികൾ അടക്കം ഒൻപത് പേർ അടങ്ങുന്ന സംഘമാണ് പ്രകടനം നടത്തിയതെന്നാണ് വിവരം. പോപ്പുലർ ഫ്രണ്ടിന്‍റെ കൊടികൾ ഉപയോഗിക്കാതെ അനുകൂല മുദ്രാവാക്യങ്ങളുമായാണ് ഇവർ പ്രകടനം നടത്തിയത്.

ആർഎസ്എസിനെ തെരുവിൽ നേരിടുമെന്നും പ്രകടനത്തിൽ മുദ്രാവാക്യം മുഴക്കി. എസ്‌ഡിപിഐ പ്രവർത്തകരാണ് പ്രകടനം നടത്തിയതെന്നാണ് സൂചന. അതിർത്തി പ്രദേശമായ ബാലൻപിള്ള സിറ്റിയും സമീപ മേഖലകളായ തൂക്കുപാലവും പുഷ്‌പകണ്ടവും പോപ്പുലർ ഫ്രണ്ടിന് ജില്ലയിൽ ഏറ്റവും ശക്തമായ വേരോട്ടമുള്ള പ്രദേശങ്ങളാണ്.

Also Read: പോപ്പുലർ ഫ്രണ്ടിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു

മുൻപ് നിരവധി തവണ ഇവിടെ സംഘർഷം ഉണ്ടായിട്ടുണ്ട്. പ്രകടനം നടത്തിയവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് നെടുങ്കണ്ടം പൊലീസും ഇന്‍റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.