ETV Bharat / state

ഭൂവുടമ പി കെ സിങ് തന്നെ,ഭൂരഹിതർക്ക് അഞ്ച് ഏക്കര്‍ നല്‍കുമെന്ന് പി കെ സിങ് - ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂവുടമ പി കെ സിംഗിനെന്ന് പീരുമേട് താലൂക്ക് വികസന സമിതി

ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂവുടമ പി കെ സിംഗിനെന്ന് പീരുമേട് താലൂക്ക് വികസന സമിതി

പി.കെ സിംഗും ഭാര്യയും
author img

By

Published : Oct 9, 2019, 6:22 PM IST

Updated : Oct 9, 2019, 7:31 PM IST

ഇടുക്കി: ഇടുക്കി പാമ്പനാറില്‍ ഭൂവുടമയെ ഇറക്കിവിടാന്‍ ശ്രമിച്ച സ്വകാര്യ എസ്‌റ്റേറ്റ് മാനേജ്‌മെന്‍റിന്‍റെ വാദം പൊളിഞ്ഞു.പീരുമേട്ടില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതിയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്‌തതോടെ സ്ഥലം ഭൂവുടമയായ പി കെ സിംഗിന്‍റേതാണെന്ന് കണ്ടെത്തി.ഭൂമി പി കെ സിംഗിന് നല്‍കാനും സമിതി തീരുമാനമായി.

ഭൂവുടമ പി കെ സിങ് തന്നെ

1979 ല്‍ ആര്‍ ബി റ്റി കമ്പനിയില്‍ അസിസ്റ്റന്‍റ് മാനേജരായി എത്തിയ ഉത്തരേന്ത്യക്കാരനായ പി കെ സിംഗാണ് ഭൂവുടമ. നീണ്ട 30 വര്‍ഷത്തെ സേവനത്തിന് ശേഷം അദ്ദേഹം വാങ്ങിയ ഭൂമിയുടെ പേരിലാണ് തര്‍ക്കം നടന്നത്.വൃദ്ധനായ പി.ക സിംഗിനും ഭാര്യയ്ക്കും നിയമപരമായി അവകാശപ്പെട്ട ഭൂമിയില്‍ സ്വകാര്യ എസ്റ്റേറ്റ് മാനേജ്‌മെന്‍റ് തര്‍ക്കം ഉന്നയിക്കുകയായിരുന്നു.ഭൂമി തിരികെ കിട്ടിയാല്‍ പീരുമേട് പഞ്ചായത്തിലെ ഭവന ഭൂരഹിതരായ ആളുകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടു നല്‍കുമെന്ന് പി കെ സിംഗ് പറഞ്ഞു.

സര്‍ക്കാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് 900 ഏക്കര്‍ ഭൂമി സ്വകാര്യ എസ്‌റ്റേറ്റ് മാനേജ്‌മെന്‍റ് കൈവശപ്പെടുത്തിയത്. സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതാണ് എസ്റ്റേറ്റ് മാനേജ്‌മെന്‍റിന് തിരിച്ചടിയായത്.

Intro:ഇടുക്കി പാമ്പനാറില്‍ ഭൂവുടമയെ ഇറക്കിവാന്‍ ശ്രമിച്ച സ്വകാര്യ എസ്‌റ്റേറ്റ് മാനേജ്‌മെന്റിന്റെ വാദങ്ങള്‍ പൊളിയുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകളൊന്നും ഹാജരാക്കാന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിനു കഴിഞ്ഞിട്ടില്ല. തോട്ടം ഭൂമിയില്‍ നിലനില്‍ക്കുന്ന സര്‍ക്കാര്‍ നിയമങ്ങള്‍ ലംഘിച്ചാണ് 900 ഏക്കര്‍ ഭൂമി ഇവർ കൈവശപ്പെടുത്തിയിരിക്കുന്നത്.
Body:

വി ഒ

1979 ല്‍ ആര്‍ ബി റ്റി കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായിട്ടാണ് നോര്‍ത്ത് ഇന്ത്യക്കാരനായ പി കെ സിംഗ് പാമ്പനാറിൽ എത്തുന്നത്. നീണ്ട 30 വര്‍ഷത്തെ സേവനത്തിനൊടുവില്‍ വിശ്രമ ജീവിതത്തിലേയ്‌ക്കെത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്ക് കയറി കിടക്കാന്‍ ഒരിടമില്ല. നിയമപരമായി അവകാശപ്പെട്ട ഭൂമിയില്‍ സ്വകാര്യ എസ്റ്റേറ്റ് മാനേജ്‌മെന്റ് തര്‍ക്കം ഉന്നയിക്കുകയും സ്ഥലത്തു നിന്നും ഇറക്കിവിടാന്‍ ശ്രമം നടത്തുകയുമാണ്. എന്നാല്‍ പോബ്‌സ് എസ്‌റ്റേറ്റ് അവകാശം ഉന്നയിക്കുന്ന പാമ്പനാര്‍ കല്ലാര്‍കവലയിലെ ഭൂമി ,സ്ഥലവുടമ പി കെ സിംഗിന് അവകാശപ്പെട്ടതാണെന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍. പി കെ സിംഗിന്റെ 34 ഏക്കര്‍ ഭൂമിയില്‍ തര്‍ക്കം പറയുന്നുണ്ടെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ എസ്റ്റേറ്റ് ഉടമയ്ക്ക് കഴിഞ്ഞിട്ടില്ല. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നല്‍കി തരണം എന്നാണ് പി കെ സിംഗിന്റെയും ഭാര്യ കുസും സിംഗിന്റെയും ആവശ്യം.

ബൈറ്റ്

കുസും സിംങ്

കഴിഞ്ഞ 30ന് പി കെ സിംഗ് തന്റെ ഭൂമിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചിരുന്നു. എന്നാല്‍ തൊഴിലാളികളെ പ്രകോപിതരാക്കി മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു മാനേജ്‌മെന്റിന്റെ ലക്ഷ്യം. ഇതിനിടെ പി കെ സിംഗിന്റെ മകള്‍ നീതി സിംഗിനെ ഉപദ്രവിക്കുമെന്ന് കമ്പനിയുടെ ലീഗല്‍ അഡൈ്വസര്‍ ഭീക്ഷണിപെടുത്തിയാതായും ഇവര്‍ പരാതിപ്പെടുന്നു.

ബൈറ്റ്

പി.കെ സിംങ്
(ഉടമ)

Conclusion:പീരുമേട്ടില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതിയില്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു. സ്ഥലം പി കെ സിംഗിന്റേതാണെന്ന് ബോധ്യപ്പെട്ടതോടെ സ്ഥലം വിട്ടു നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. അതേസമയം പീരുമേട് പഞ്ചായത്തിലെ ഭവന ഭൂരഹിതരായ ആളുകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടു നല്‍കുമെന്ന് പി കെ സിംഗ് പറഞ്ഞു.

ETV BHARAT IDUKKI
Last Updated : Oct 9, 2019, 7:31 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.