ETV Bharat / state

കൊവിഡ് പ്രതിസന്ധിയില്‍ സ്വകാര്യ ബസ് മേഖല

ഇളവുകള്‍ ലഭിച്ച് നിരത്തിലിറങ്ങിയെങ്കിലും നഷ്ടം സഹിച്ച് സര്‍വ്വീസ് നടത്തേണ്ടുന്ന ഗതികേടിലാണ് സ്വകാര്യ ബസുടമകള്‍.

കൊവിഡ് പ്രതിസന്ധിയില്‍ സ്വകാര്യ ബസ് മേഖല  latest idukki
കൊവിഡ് പ്രതിസന്ധിയില്‍ സ്വകാര്യ ബസ് മേഖല
author img

By

Published : Jul 23, 2020, 7:35 PM IST

Updated : Jul 23, 2020, 7:40 PM IST

ഇടുക്കി: കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന പ്രധാനമേഖലകളില്‍ ഒന്നാണ് സ്വകാര്യ ബസ് മേഖല. ഇളവുകള്‍ ലഭിച്ച് നിരത്തിലിറങ്ങിയെങ്കിലും നഷ്ടം സഹിച്ച് സര്‍വ്വീസ് നടത്തേണ്ടുന്ന ഗതികേടിലാണ് ഒട്ടുമിക്ക ബസുടമകളും. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പൊതുഗതാഗത സംവിധാനത്തെ ആളുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യം വലിയ രീതിയിലുള്ള വരുമാന നഷ്ടം സ്വകാര്യ ബസ് മേഖലക്ക് നല്‍കുന്നു. ബസുകള്‍ പലതും ഓട്ടം നിര്‍ത്തിയതോടെ ഈ മേഖലയില്‍ പണിയെടുത്തിരുന്ന തൊഴിലാളികളും സാമ്പത്തിക പ്രതിസന്ധിയെ ഉറ്റുനോക്കുകയാണ്.

ബസ് ചാര്‍ജില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ടെങ്കിലും സീറ്റിനനുസരിച്ചുള്ള യാത്രക്കാര്‍ പോലുമില്ലാതെയാണ് ഭൂരിഭാഗം ബസുകളുടെയും സര്‍വ്വീസ് നടന്നു വരുന്നത്. നൂറിനടുത്ത്‌ ബസുകള്‍ സര്‍വ്വീസ് നടത്തി വന്നിരുന്ന അടിമാലി ബസ് സ്റ്റാന്‍ഡില്‍ വിരലിലെണ്ണാവുന്ന ബസുകള്‍ മാത്രമാണിപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. വരുമാനക്കുറവ് മൂലം പല ബസുടമകള്‍ക്കും കൈയ്യില്‍ നിന്നും പണം മുടക്കി ഇന്ധനം നിറക്കേണ്ട സാഹചര്യമുണ്ട്. ബസ് സര്‍വ്വീസുകളുടെ എണ്ണം കുറഞ്ഞതോടെ പൊതുഗതാഗതത്തെ മാത്രം ആശ്രയിച്ച് യാത്ര നടത്തിപ്പോന്നിരുന്നവരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

Last Updated : Jul 23, 2020, 7:40 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.