ETV Bharat / state

Plus One First Allotment: പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്‌മെന്‍റും സ്പോർട്‌സ് ക്വാട്ട അലോട്ട്‌മെന്‍റും പ്രസിദ്ധീകരിച്ചു

അലോട്ട്മെന്‍റ് വിവരങ്ങൾ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ അറിയാം. ഫസ്റ്റ് അലോട്ട്മെന്‍റും സ്പോർട്‌സ് ക്വാട്ട അലോട്ട്മെന്‍റുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Plus One First Allotment result  Plus One First Allotment result 2023  Plus One First Allotment  plus one allotment  പ്ലസ് വൺ പ്രവേശനം  പ്ലസ് വൺ പ്രവേശനം 2023  പ്ലസ് വൺ പ്രവേശനം ആദ്യ അലോട്മെന്‍റ്  സ്പോർട്‌സ് ക്വാട്ട അലോട്മെന്‍റ് പ്ലസ് വൺ  പ്ലസ് വൺ അലോട്മെന്‍റ്  ഹയർസെക്കൻഡറി പ്രവേശനം  അലോട്ട്മെന്‍റ്  പ്ലസ് വൺ അലോട്ട്മെന്‍റ് വെബ്സൈറ്റ്  Plus One  Allotment  പ്ലസ് വൺ
Plus One First Allotment
author img

By

Published : Jun 19, 2023, 1:28 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്‍റും സ്പോർട്‌സ് ക്വാട്ട അലോട്ട്മെന്‍റും പ്രസിദ്ധീകരിച്ചു. ആദ്യ അലോട്ട്മെന്‍റിൽ 2,41,104 വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ആകെ 4,60,147 അപേക്ഷകരാണ് ഇത്തവണ ഒന്നാം വർഷ ഹയർസെക്കൻഡറി പ്രവേശനത്തിനായി അപേക്ഷിച്ചത്.

ആദ്യ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ജൂൺ 19 മുതൽ ജൂൺ 21 വരെ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അലോട്ട്മെന്‍റ് വിവരങ്ങൾ അറിയാം. ആദ്യ അലോട്ട്മെന്‍ന്‍റിൽ പ്രവേശനം ലഭിച്ച സ്‌കൂളിൽ താത്കാലിക പ്രവേശനമെങ്കിലും നേടിയില്ലെങ്കിൽ അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കില്ല.

ജൂൺ 19 മുതൽ ജൂൺ 21 വൈകിട്ട് നാല് മണി വരെയാണ് അലോട്ട്മെന്‍റ് ലഭിച്ച സ്‌കൂളുകളിൽ പ്രവേശനം നേടാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. സ്പോർട്‌സ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർ ജൂൺ 20, 21 തീയതികളിൽ അഡ്‌മിഷൻ എടുക്കണം.

ആകെ മൂന്ന് അലോട്ട്മെന്‍റുകൾ: ആകെ മൂന്ന് അലോട്ട്മെന്‍റുകളാണ് ഉള്ളത്. രണ്ടാം അലോട്ട്മെന്‍റ് തീയതി നിലവിൽ പ്രഖ്യാപിച്ചിട്ടില്ല . മൂന്നാം അലോട്ട്മെന്‍റ് ജൂലൈ ഒന്നിനാണ് പ്രസിദ്ധീകരിക്കുക. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്‍റുകളിലൂടെയും ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ അഞ്ചിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം.

മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റുകളിലൂടെ (Supplementary Allotment) ശേഷിക്കുന്ന ഒഴിവുകൾ നികത്തും. തുടർന്ന് ഓഗസ്‌റ്റ് നാലോടെ പ്രവേശന നടപടികൾ അവസാനിപ്പിക്കും. അപേക്ഷകർ കൂടുതൽ ഉള്ള മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയിരിക്കുന്നത് (35,889). ഏറ്റവും കുറവ് വിദ്യാർഥികൾ പ്രവേശനം നേടിയത് ഇടുക്കി(6411), വയനാട് (7060), പത്തനംതിട്ട ( 8183) എന്നീ ജില്ലകളിലാണ്.

സ്പോർട്‌സ് ക്വാട്ട പ്രവേശനത്തിലും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. 5,491 അപേക്ഷകളായിരുന്നു സ്പോർട്‌സ് ക്വാട്ടയിൽ ഇത്തവണ ലഭിച്ചത്. ആകെ 7,848 സീറ്റുകളാണ് സ്പോർട്‌സ് ക്വാട്ടയിൽ ഉള്ളത്. ഇതിൽ 4,827 സീറ്റുകളിലേക്കാണ് ഇപ്പോൾ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

Plus One First Allotment result  Plus One First Allotment result 2023  Plus One First Allotment  plus one allotment  പ്ലസ് വൺ പ്രവേശനം  പ്ലസ് വൺ പ്രവേശനം 2023  പ്ലസ് വൺ പ്രവേശനം ആദ്യ അലോട്മെന്‍റ്  സ്പോർട്‌സ് ക്വാട്ട അലോട്മെന്‍റ് പ്ലസ് വൺ  പ്ലസ് വൺ അലോട്മെന്‍റ്  ഹയർസെക്കൻഡറി പ്രവേശനം  അലോട്ട്മെന്‍റ്  പ്ലസ് വൺ അലോട്ട്മെന്‍റ് വെബ്സൈറ്റ്  Plus One  Allotment  പ്ലസ് വൺ
അലോട്മെന്‍റിന്‍റെ ജില്ല തിരിച്ചുള്ള കണക്ക്

അലോട്ട്മെന്‍റിന്‍റെ ജില്ല തിരിച്ചുള്ള കണക്ക്. ജില്ല, ആകെ അപേക്ഷകൾ, അലോട്ട്മെന്‍റ് നടത്തിയ സീറ്റ്‌, സംവരണ സീറ്റ്‌ എന്നീ ക്രമത്തിൽ

തിരുവനന്തപുരം : 34468, 26333, 22587 3746
കൊല്ലം : 32965, 22529, 19456, 3073
പത്തനംതിട്ട : 14024, 9925, 8183, 1742
ആലപ്പുഴ : 25598, 15742, 12901, 2841
കോട്ടയം : 22897, 13710, 11286, 2424
ഇടുക്കി : 12698, 7755, 6411, 1344
എറണാകുളം : 37559, 24549, 20211, 4338
തൃശൂർ : 39052, 26344, 21701, 4643
പാലക്കാട്‌ : 44230, 27136, 22397, 4739
കോഴിക്കോട് : 47182, 30705, 23516, 7189
മലപ്പുറം : 81022, 47621, 34889, 12732
വയനാട് : 12049, 8743, 7060, 1683
കണ്ണൂർ : 36968, 28172, 20195, 7977
കാസർകോട് :19435, 14145, 10311, 3834

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.