ETV Bharat / state

കൊവിഡ് ലോക്ക് ഡൗൺ : ദിവസക്കൂലിക്കാര്‍ കടുത്ത ദുരിതത്തില്‍

സാധാരണക്കാരെ സംരക്ഷിക്കാൻ സർക്കാർ നടപടികളുണ്ടാകണമെന്ന് ആവശ്യം.

author img

By

Published : Jun 2, 2021, 5:27 PM IST

covid lockdown  ordinary people amid covid lockdown  idukki covid lockdown  കൊവിഡ് ലോക്ക് ഡൗൺ  ലോക്ക്ഡൗണിൽ ദുരിതത്തിലായി ഇടുക്കിയിലെ സാധാരണക്കാർ  ഇടുക്കി കൊവിഡ് ലോക്ക് ഡൗൺ
ലോക്ക് ഡൗൺ; ദുരിതത്തിലായി ഇടുക്കിയിലെ സാധാരണക്കാർ

ഇടുക്കി : കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനം അടച്ചുപൂട്ടിയതോടെ കടുത്ത ദുരിതത്തിലായിരിക്കുകയാണ് ദിവസ വേതനക്കാര്‍. സംസ്ഥാനം അടച്ചുപൂട്ടി ഒരു മാസത്തോട് അടുക്കുമ്പോൾ ഇവരുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. സാധാരണക്കാരുടെ സംരക്ഷണത്തിനായി സര്‍ക്കാരില്‍ നിന്ന് അടിയന്തര നടപടികളുണ്ടാകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

Also Read: കൊവിഡ് കണക്കുകളിലെ കൃത്യത; കൊമ്പുകോര്‍ത്ത് സർക്കാരും പ്രതിപക്ഷവും

ഇടുക്കിയില്‍ ഭൂരിഭാഗവും അന്നന്നത്തേക്കുള്ള ആഹാരത്തിനായി കഷ്ടപ്പെടുന്നവരാണ്. ജോലി നഷ്‌ടപ്പെട്ടതോടെ ദുരിതത്തിലാണ് ഇവര്‍. ബാങ്കുകളിൽ നിന്നും വായ്‌പയെടുത്ത് ആരംഭിച്ച വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതോടെ പലരുടെയും കടബാധ്യതയും വർധിച്ചു. ടാക്‌സി മേഖലയിലെ അവസ്ഥയും മറിച്ചല്ല. ടുറിസ്റ്റ് ബസുകള്‍ അടക്കമുള്ളവ നിരത്തിലിറങ്ങിയിട്ട് മാസങ്ങളിലായി. ഇതോടെ വാഹന ഉടമകളും ജീവനക്കാരും ദുരിതത്തിലാണ്.

Also Read: കൊവിഡ് മരുന്ന് സൗജന്യമാക്കണം; പ്രമേയം പാസാക്കി നിയമസഭ

വ്യാപാര മേഖലകളിലും മറ്റ് സ്ഥലങ്ങളിലും ജോലിക്ക് പോകുന്നവരുടെ അവസ്ഥയും മറിച്ചല്ല. സർക്കാർ നൽകുന്ന ഭക്ഷ്യ കിറ്റ് മാത്രമാണ് ഇവരുടെ ഏക ആശ്രയം. കുടുംബങ്ങളിൽ ആർക്കെങ്കിലും രോഗം പിടിപെട്ടാൽ ചികിത്സിക്കാൻ പോലും പണമില്ലാത്ത അവസ്ഥയാണ്. പല ആളുകളുടെയും ജോലി നഷ്ട്ടപെട്ടു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അടിയന്തര നടപടികളുണ്ടായില്ലെങ്കില്‍ പ്രതിസന്ധി കടുക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.