ഇടുക്കി : രണ്ട് മാസം മുന്‍പ് നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറ എന്‍ജിനിയര്‍മെട്ടില്‍ വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുന്നു. ഒക്ടോബര്‍ 7 മുതല്‍ ഒന്നര മാസത്തോളം ലക്ഷക്കണക്കിന് സന്ദര്‍ശകരെത്തിയ എന്‍ജിനിയര്‍മെട്ടില്‍ നിന്ന് ശാന്തന്‍പാറ പഞ്ചായത്തിലെ ഹരിത കര്‍മ സേന കഴിഞ്ഞ മാസം 3 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് നീക്കിയത്. നീലക്കുറിഞ്ഞി വസന്തം അവസാനിച്ചതിന് ശേഷവും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് വരുന്നത്.
ഇവരില്‍ പലരും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കവറുകളും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ഇപ്പോഴത്തെ മാലിന്യ പ്രശ്‌നത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. എന്‍ജിനിയര്‍മെട്ടിലേക്കുള്ള സന്ദര്‍ശക നിയന്ത്രണം മാറ്റിയതോടെയാണ് ഇവിടെ വീണ്ടും മാലിന്യം നിറഞ്ഞതെന്ന് ശാന്തന്‍പാറ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ഉടന്‍ തന്നെ ഇവ നീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ലിജു വര്‍ഗീസ് പറഞ്ഞു.
Also read: നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ ആരംഭിച്ചു
നീലക്കുറിഞ്ഞിപ്പൂക്കള്‍ കൊഴിഞ്ഞെങ്കിലും മലനിരകളുടെ ഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നത്.