ഇടുക്കി: പെട്ടിമുടി ദുരന്തഭൂമിയിൽ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ച കുവി തിരികെ ശ്വാനസേനയിലേക്ക്. രാജമല പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ തന്‍റെ കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്താൻ പൊലീസിനെ സഹായിച്ചതിനെ തുടർന്നാണ് കുവി ശ്രദ്ധിക്കപ്പെടുന്നത്.
Read More: ദുരന്തഭൂമിയോട് വിട; 'കുവിയെ' പൊലീസിലെടുത്തു
പെട്ടിമുടിയില്‍ മനുഷ്യനും വളര്‍ത്തുനായയുമായുള്ള സ്‌നേഹത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും പ്രതീകമായിരുന്നു കുവി. ദുരന്തഭൂമിയിൽ തളർന്നുറങ്ങിയ കുവിയെ ശ്രദ്ധയില്‍പ്പെട്ട ജില്ല ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവില്‍ പൊലീസ് ഓഫീസറുമായ അജിത് മാധവന്‍ കുവിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതിനെ തുടർന്ന് കുവിയെ പൊലീസ് സേന ഏറ്റെടുക്കുകയായിരുന്നു.
Read More: പളനിയമ്മ ഹൃദയം തൊട്ടു വിളിച്ചു... കുവി ആ വിളി കേട്ടു.. മനസ് നിറഞ്ഞ് പെട്ടിമുടി
എന്നാൽ കുവിയെ വിട്ടുകിട്ടണമെന്ന് ബന്ധുവായ പളനിയമ്മയുടെ ആവശ്യത്തെത്തുടർന്ന് മൂന്ന് മാസം മുൻപ് പൊലീസ് കുവിയെ തിരികെ നൽകിയിരുന്നു. എട്ടുമാസത്തോളം നീണ്ട പരിശീലനം നൽകിയ ശേഷമാണ് കുവിയെ പളനിയമ്മക്ക് കൈമാറിയത്.
Read More: മൂന്നാറില്‍ നിന്ന് 'കുവി' ഇനി ചേർത്തലയിലേക്ക്; 'കുവി'യെ ഏറ്റെടുത്ത് അജിത്ത്
പക്ഷെ മൂന്ന് മാസങ്ങൾക്ക് ശേഷം പളനിയമ്മാൾ കുവിയെ അജിത്ത് മാധവനുമായി ബന്ധപ്പെട്ട് ശ്വാനസേനയിലേക്ക് തന്നെ തിരികെ നൽകി. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കുവിയെ സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതിനാലാണ് കൈമാറ്റം. അർഹതപ്പെട്ട കൈകളിൽ തന്നെയാണ് പ്രിയ നായ തിരികെ എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് പളനിയമ്മയുടെ ആശ്വാസം.