ഇടുക്കി: പെട്ടിമുടി ദുരന്തം എല്ലാം കവര്‍ന്നെടുത്തപ്പോള്‍ ബാക്കിവച്ചവരുടെ ജീവിതം കരളലിയിക്കുന്നതാണ്. ജീവിതത്തിന്‍റെ പാതിയില്‍ അനാഥരാകേണ്ടിവന്ന ഗോപികയും ഹേമലതയും ആ വേദനയുടെ നേര്‍ക്കാഴ്ചയാണ്. ഒന്നുമില്ലായ്മയില്‍ നിന്നും മക്കളെ വിജയത്തിലേയ്ക്കെത്തിക്കാന്‍ വേണ്ടി അഹോരാത്രം പണിയെടുത്ത ഗണേശന്‍റെ കുടുംബത്തെ പ്രളയം കവര്‍ന്നപ്പോള്‍ ബാക്കിവച്ചത് മക്കളായ ഗോപികയെയും ഹേമലതയെയും മാത്രമാണ്.
പട്ടം മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ ഇരുവരും അവിടെയിരുന്നപ്പോളാണ് അച്ഛനെയും അമമ്മയേയും ദുരന്തം കവര്‍ന്നത്. ഇനി ഇവരുടെ കുടുംബത്തില്‍ ആകെയുള്ളത് ചിറ്റപ്പനും ചിറ്റമ്മയും മാത്രം. ഇനിയെന്ത് എന്ന ചോദ്യത്തിന് ഇരുവരുടേയും മറുപടി നന്നായി പഠിക്കണം നല്ല ജോലിവാങ്ങണം അച്ഛന്‍റെ ആഗ്രഹം സാധിച്ച് നല്‍കണമെന്നുമാണ്. എല്ലാം നഷ്ടപപെട്ട ഇവര്‍ക്ക് ഇനി കേറിക്കിടക്കാന്‍ വീടില്ല. സര്‍ക്കാര്‍ സഹായങ്ങള്‍ മാത്രമാണ് ഏക പ്രതീക്ഷ.