ETV Bharat / state

പെട്ടിമുടി ദുരിതബാധിതര്‍ക്കുള്ള വീട് കൈമാറി - ഇടുക്കി വാര്‍ത്തകള്‍

എട്ട് വീടുകളാണ് കൈമാറിയത്.

pettimudi house handover  pettimudi news  പെട്ടിമുടി ദുരന്തം  ഇടുക്കി വാര്‍ത്തകള്‍  പെട്ടിമുടിയില്‍ വീട് കൈമാറി
പെട്ടിമുടി ദുരിതബാധിതര്‍ക്കുള്ള വീട് കൈമാറി
author img

By

Published : Feb 14, 2021, 2:58 PM IST

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുറ്റിയാര്‍ വാലിയില്‍ നിര്‍മ്മിച്ച എട്ട് വീടുകളുടെ താക്കോല്‍ കൈമാറി. മന്ത്രി എം.എം മണി നേരിട്ടെത്തി ഓരോരുത്തര്‍ക്കും താക്കോല്‍ കൈമാറി വീടുകള്‍ തുറന്ന് നല്‍കി. ഒരായുസിന്‍റെ അധ്വാനവും പ്രിയപ്പെട്ടവരും വലിയ പ്രതീക്ഷകളും മലവെള്ളപ്പാച്ചില്‍ കവര്‍ന്നെടുത്തപ്പോള്‍ ബാക്കിയായത് എട്ട് കുടുംബങ്ങളിലെ ചിലര്‍ മാത്രമാണ്. ബന്ധുക്കളെന്ന് പറയാന്‍ ഇനി ആരുമില്ലാത്ത പളനിയമ്മാള്‍ക്കും മകനും. ഗോപികയ്ക്കും ഹേമലതയ്ക്കുമെല്ലാം സര്‍ക്കാരും കമ്പനിയും എല്ലാം ഒരുക്കി നല്‍കിയതില്‍ സന്തോഷമുണ്ടെങ്കിലും വലിയ ദുരന്തത്തിന്‍റെ ഓര്‍മ്മകള്‍ ഇപ്പോഴും ഇവരുടെ കണ്ണുകളെ ഈറനണിയിക്കും.

ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍, സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, കണ്ണന്‍ദേവന്‍ കമ്പനി എം.ഡി എബ്രഹാം മാത്യു എന്നിവര്‍ക്ക് പുറമെ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും പൊതു പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.