ഇടുക്കി: കുതിച്ചുയരുന്ന പെട്രോൾ - ഡീസൽ വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇരുചക വാഹനം തള്ളി പ്രതിക്ഷേധിച്ചു. മണിയാറൻകുടി ടൗണിലാണ് പ്രവർത്തകർ വാഹനങ്ങൾ തള്ളികൊണ്ടുള്ള പ്രകടനം നടത്തിയത്. ഇതോടൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കരിവാരിത്തേക്കാൻ സംസ്ഥാന സർക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലവും പ്രതിഷേധക്കാര്‍ കത്തിച്ചു. തുടർന്ന് മണിയാറൻകുടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കൺവെൻഷനും പ്രതിഷേധയോഗവും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് മുകേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. കെപിസിസി നിർവാഹകസമിതി അംഗം എ പി ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി.
ഇന്ധനവിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം - പെട്രോള്‍ വില വാര്‍ത്തകള്‍
മണിയാറൻകുടി ടൗണിലാണ് പ്രവർത്തകർ വാഹനങ്ങൾ തള്ളികൊണ്ട് പ്രകടനം നടത്തിയത്.