ഇടുക്കി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ക്രിസ്‌മസ് ആഘോഷങ്ങൾ ഒഴിവാക്കി സ്‌നേഹത്തിന്‍റെ തണലൊരുക്കിയിരിക്കുകയാണ് രാജകുമാരി ഗലീലാക്കുന്ന് സെന്‍റ് ജോണ്‍സ് യാക്കോബായ സുറിയാനിപള്ളി വികാരിയും ഇടവകാംഗങ്ങളും.
പ്ലാസ്‌റ്റിക് പടുത വലിച്ച് കെട്ടി ദുരിത ജീവിതം നയിക്കുന്ന സേനാപതി മോളയില്‍ ജോണ്‍സണും കുടുംബത്തിനുമാണ് ഈ സ്‌നേഹ സമ്മാനം ലഭിച്ചത്. ഭവന സന്ദര്‍ശനത്തിനിടയിൽ പള്ളിവികാരി ഫാ. മാത്യൂസ് കാട്ടിപ്പറമ്പില്‍ ഈ കുടുംബത്തിന്‍റെ ദുരിത ജീവിതം കാണുകയും ഇടവകാംഗങ്ങളുമായി ആലോചിച്ച് വീട് നിർമിച്ച് നൽകുകയായിരുന്നു. ഹൈറേഞ്ച് മേഖല മെത്രാപോലിത്ത ഏലിയോസ് മോര്‍ യൂലിയോസ് തിരുമേനി നിര്‍മാണം പൂര്‍ത്തിയായ വീടിന്‍റെ താക്കോല്‍ ജോണ്‍സണും കുടുംബത്തിനും കൈമാറി.
മുൻ വര്‍ഷങ്ങളിലും ക്രിസ്‌മസ് കാലത്ത് കരോള്‍ സംഘങ്ങള്‍ക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് സ്‌നേഹ ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു.