ഇടുക്കി: ഇടുക്കി ഹൈറേഞ്ചില്‍ സമാന്തര ബാറുകള്‍(Parallel bars) സജീവമാകുന്നു. ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക്(Beverages outlet) സമീപമാണ് ഇത്തരം ചില്ലറ വില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. മദ്യം ഇരുന്ന് കഴിക്കുന്നതിനടക്കം ബാറുകള്‍ക്ക് സമാനമായ തരത്തിലാണ് ഇവിടെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രധാന റോഡുകള്‍ക്കരുകില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്കും സമാന്തര മദ്യവില്‍പ്പന ശാലകള്‍ക്കുമെതിരെ മദ്യവിരുദ്ധ സമിതി(Anti liquor Committee) രംഗത്ത് എത്തി.
ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നിന്നും വാങ്ങുന്ന മദ്യം പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഇരുന്ന് കഴിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ ഇതിനായി ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്ക് സമീപം തന്നെ സമാന്തര ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്. മദ്യം ചില്ലറ വില്‍പ്പന നടത്തുന്നതിനൊപ്പം ബാറുകളില്‍ ലഭിക്കുന്ന എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ALSO READ : Kannur Woman Attack | പപ്പായ പറിച്ചതില്‍ തര്‍ക്കം; അമ്മായിയമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവതി
പ്രധാന റോഡരുകില്‍ ബിറേജസ് ഔട്ട് ലെറ്റും സമാന്തര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി തവണ സ്ത്രീകളടക്കം പരാതി ഉന്നയിച്ചിട്ടും പൊലീസോ, എക്സൈസോ നടപടി എടുക്കുന്നില്ലെന്നും ആരോപണമുണ്ട്. വിഷയങ്ങള്‍ ചൂണ്ടിക്കാണ്ടി എക്സൈസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായും മദ്യവിരുദ്ധസമതി ഇടുക്കി ജില്ലാ സെക്രട്ടറി സില്‍ബി ചുനയംമാക്കല്‍ പറഞ്ഞു.