ETV Bharat / state

മയക്കുവെടിക്ക് വിലക്കുള്ളപ്പോഴും മിഷൻ അരിക്കൊമ്പൻ വേഗത്തിലാക്കി വനംവകുപ്പ്: സുരേന്ദ്രനും, കുഞ്ചുവും ഇടുക്കിയില്‍

കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളെ ഇടുക്കിയിൽ എത്തിച്ചു. ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫിസർ അരുൺ സക്കറിയയും സംഘവും ഇടുക്കിയിൽ എത്തി.

operation arikkomban in chinnakkanal updation  operation arikkomban  chinnakkanal idukki  arikkomban  wild elephant attack  elephant attack  wild life attack  konni surendran  kunju elephant  mission arikkomban  മിഷൻ അരിക്കൊമ്പൻ  അരിക്കൊമ്പൻ  അരിക്കൊമ്പൻ ദൗത്യം  അരിക്കൊമ്പനെ പിടികൂടുന്ന നടപടി  കുങ്കിയാനകൾ  കോന്നി സുരേന്ദ്രൻ  കുഞ്ചു
മിഷൻ അരിക്കൊമ്പൻ
author img

By

Published : Mar 25, 2023, 1:09 PM IST

Updated : Mar 25, 2023, 1:26 PM IST

കുങ്കിയാനകളെ ഇടുക്കിയിലെത്തിച്ചു

ഇടുക്കി: കോടതി ഉത്തരവ് പ്രതികൂലമായി നിലനിൽക്കുമ്പോഴും അരിക്കൊമ്പനെ പിടികൂടുവാനുള്ള നടപടികൾ വേഗത്തിലാക്കി വനം വകുപ്പ്. ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫിസർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിൽ എത്തി. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ ഭാഗമായി കോന്നി സുരേന്ദ്രൻ, കുഞ്ചു ഉൾപ്പെടെയുള്ള കുങ്കിയാനകളെ ഇടുക്കിയിൽ ഇതിനോടകം എത്തിച്ചു.

അടുത്ത ദിവസം തന്നെ മോക്ഡ്രിൽ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകും. മയക്കുവെടി വയ്ക്കുന്നതിനു മാത്രമാണ് കോടതിയുടെ വിലക്കുള്ളതെന്നും മറ്റു നടപടികളുമായി മുമ്പോട്ട് പോകുന്നതിൽ തടസ്സമില്ലെന്നും ഡോക്‌ടർ അരുൺ സക്കറിയ പ്രതികരിച്ചു. എന്നാൽ ഒരു ദിവസം തീരുമാനിച്ച് ആനയെ മയക്കുവെടി വയ്ച്ച് പിടിക്കാൻ കഴിയില്ലെന്നും അനുകൂലമായ സാഹചര്യമുണ്ടായാൽ മാത്രമാകും ദൗത്യം നടത്തുകയും ഡോക്‌ടർ അരുൺ സക്കറിയ വ്യക്തമാക്കി.

മാർച്ച് 29ന് അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയോരം. ഹൈക്കോടതി വിധി അനുകൂലമായാൽ ആനയെ മയക്കുവെടി വയ്ക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാം. മാർച്ച് 29 വരെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുവാൻ പാടില്ല എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽസ്, തൃശ്ശൂരിലെ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കേസി തുടങ്ങിയ മൃഗസംരക്ഷണ മേഖലയിലെ സന്നദ്ധ സംഘടനകളാണ് ഹർജി നൽകിയത്. മിഷൻ അരിക്കൊമ്പൻ ദൗത്യത്തിനെതിരായുള്ള ഹൈക്കോടതി ഇടപെടലിൽ ഇടുക്കിയിൽ ജനരോഷം ശക്തമായിരുന്നു. ഏറെക്കാലത്തെ ആവശ്യമാണ് കോടതിയുടെ ഇടപെടൽ മൂലം തടസ്സപ്പെട്ടതെന്നും ദൗർഭാഗ്യകരമായ നടപടിയാണ് കോടതിയുടേത് എന്നും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാർ പ്രതികരിച്ചിരുന്നു.

തീരാത്ത ആനക്കലി: രണ്ട് പതിറ്റാണ്ടിലധികമായി ചിന്നക്കനാലിൽ കാട്ടാന ആക്രമണം ആരംഭിച്ചിട്ട്. ശാന്തൻപാറ പഞ്ചായത്തിലെ സ്ഥിതിയും സമാനമാണ്. ആനക്കലിയിൽ ഇരുപത് വർഷത്തിൽ പൊലിഞ്ഞത് 43 ജീവനുകളാണ്. 2002ൽ 301 കോളനിക്കായി ചിന്നക്കനാൽ ഭൂമി അനുവദിച്ച കാലം മുതലാണ് ഇവിടത്തെ ജീവൻ മരണ പോരാട്ടം ആരംഭിച്ചത്.

മതികെട്ടാൻ ചോലയിൽ നിന്നുള്ള ആനത്താരിയിലാണ് കോളനി സ്ഥാപിച്ചത്. കോളനി സ്ഥാപിക്കപ്പെട്ടതോടെ പ്രദേശത്തെ ആനത്താരികൾ നശിക്കുകയും ആനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ പ്രതിസന്ധിയിലാകുകയും ചെയ്‌തു. ഇത് പ്രശ്‌നം സങ്കീർണമാക്കി. യഥാർഥത്തിൽ അശാസ്ത്രീയമായ രീതിയിൽ കോളനി സ്ഥാപിച്ചതാണ് പ്രശ്‌നങ്ങളുടെ കാരണം.

ഒറ്റയാൻമാർ മാത്രമല്ല കാട്ടനാക്കൂട്ടങ്ങളും ഇവിടെ അപകടകാരികളാണ്. പ്രദേശത്തെ നിരവധി വീടുകളും ഏക്കറ് കണക്കിന് ഭൂമിയിലെ കൃഷിയും കാടിറങ്ങിയെത്തുന്ന ആനകൾ തകർക്കുന്നത് പതിവായി. നാശനഷ്‌ടങ്ങളിൽ ഏറിയ പങ്കും അരിക്കൊമ്പനാണ് സൃഷ്‌ടിച്ചത്. ഇതോടെയാണ് ഒറ്റയാനെ പിടികൂടാനുള്ള നടപടി വനം വകുപ്പ് ആരംഭിക്കുന്നത്.

പ്രതിഷേധത്തിലേക്ക്: വനംവകുപ്പ് വാച്ചർ ശക്തിവേൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഇടുക്കിയിൽ പ്രതിഷേധം ശക്തമായിരുന്നു. കാട്ടാന ആക്രമണത്തിൽ ശാശ്വത പരിഹാരം കാണണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ മന്ത്രി എകെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. പിന്നാലെ വയനാട്ടിൽ നിന്നുള്ള പ്രത്യേക ആർആർടി സംഘത്തെ ഇടുക്കിയിലേക്ക് അയച്ചു.

വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ നേരിട്ടെത്തി വിശദമായ പഠനം നടത്തുകയും നിരന്തരമായി പ്രദേശത്ത് ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികൾക്ക് ശുപാർശ നൽകുകയും ചീഫ് വൈൽഡ് ലൈഫ് വാർഡൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ പിടിക്കാൻ അനുമതി നൽകിയത്.

Also read: സൂര്യനും എത്തി, അരിക്കൊമ്പനെ പൂട്ടാന്‍ കച്ചമുറുക്കി വനം വകുപ്പ്

Last Updated : Mar 25, 2023, 1:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.