ETV Bharat / state

ഇടുക്കിയിൽ നെല്‍കര്‍ഷകര്‍ക്ക് കൈത്താങ്ങായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ - നെല്‍കര്‍ഷകര്‍

പ്രദേശത്തെ കര്‍ഷക സംഘങ്ങളും പാടശേഖര സമിതികളുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാകുന്നത്

nss students  idukki  paddy farmers  paddy farmers  nss students help idukki paddy farmers  ഇടുക്കി  എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍  നെല്‍കര്‍ഷകര്‍  ഇടുക്കിയിലെ നെല്‍കര്‍ഷകര്‍
ഇടുക്കിയിൽ നെല്‍കര്‍ഷകര്‍ക്ക് കൈത്താങ്ങായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍
author img

By

Published : Oct 13, 2020, 12:43 PM IST

Updated : Oct 13, 2020, 1:50 PM IST

ഇടുക്കി: തൊഴിലാളി ക്ഷാമത്താല്‍ പ്രതിസന്ധി നേരിടുന്ന നെല്‍കര്‍ഷകര്‍ക്ക് കൈത്താങ്ങായി രാജകുമാരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍. പ്രദേശത്തെ കര്‍ഷകസംഘങ്ങളും പാടശേഖര സമിതികളുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാകുന്നത്.

എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍
പലവിധ കാരണങ്ങളാൽ ഹൈറേഞ്ചില്‍ നിന്നും നെല്‍കൃഷി അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണ് നെല്‍കൃഷിയുടെ പ്രാധാന്യം സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതിനും കൃഷി സംരക്ഷിക്കുന്നതിനുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. നെല്‍കൃഷിയുടെ തുടക്കം മുതല്‍ വിളവെടുപ്പ് വരെ പ്രതിഫലം വാങ്ങാതെ ഇവര്‍ കര്‍ഷകര്‍ക്കൊപ്പമുണ്ട്. വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ് ഏറെ സഹായകരമാണെന്ന് കര്‍ഷകരും പറയുന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ കര്‍ഷകര്‍ക്കൊപ്പം കാര്‍ഷിക മേഖലയില്‍ സജീവമാണ്. ഇത്തവണ ഹെക്‌ടർ കണക്കിന് പാടമാണ് വിദ്യാര്‍ത്ഥികളുടെ സഹായത്താല്‍ വിളനിലമായി മാറിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോള്‍ തോമസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിഎം റീന, എന്‍എസ്എസ് വോളന്‍റിയർമാരായ ആയ അനഘ, അശ്വിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.

Last Updated : Oct 13, 2020, 1:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.