ഇടുക്കി: പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി, ഇരവികുളം എന്നിവിടങ്ങളിൽ ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തി. മാർച്ച് 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ജില്ലാ കലക്ടറുടെതാണ് തീരുമാനം.
ജില്ലയില്‍ കോവിഡ് 19 സംശയിക്കുന്ന 48 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 45 സ്വദേശികളും മൂന്ന് വിദേശികളുമാണ് നിരീക്ഷണത്തിലുള്ളത്. ഡല്‍ഹിയില്‍ നിന്നെത്തിയ ഒരു ഉത്തരേന്ത്യക്കാരന്‍ ഇടുക്കി മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. ബാക്കിയുള്ളവര്‍ വീടുകളിൽ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം മൂന്നാർ, തേക്കടി, വാഗമൺ അടക്കമുള്ള വിനോദ സഞ്ചാര മേഖലയിലെ ഹോട്ടലുകളിൽ പുതിയ ബുക്കിങ്ങുകൾ നിരോധിച്ചിരുന്നു. നിലവിൽ ജില്ലയിൽ ഇടുക്കി മെഡിക്കൽ കോളജ്, തൊടുപുഴ ജില്ലാ ആശുപത്രി തുടങ്ങി നാലിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിരിക്കുന്നത്.